ലോകകപ്പ് കിരീടധാരണം: സ്പാനിഷ് താരങ്ങൾ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചു

AUGUST 8, 2026, 8:41 AM

കായിക ലോകത്ത് വിജയത്തേക്കാൾ ചിലപ്പോൾ താരങ്ങളുടെ വാക്കുകളും വാഗ്ദാനങ്ങളുമാകും ആരാധകരെ കൂടുതൽ ആവേശത്തിലാഴ്ത്തുക. അത്തരത്തിൽ ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ രണ്ടാം കിരീടം സ്വന്തമാക്കിയ സ്പാനിഷ് ഫുട്‌ബോൾ ടീമിന്റെ ആഘോഷങ്ങൾക്കിടയിൽ താരങ്ങൾ നൽകിയ വാഗ്ദാനങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയിരിക്കുകയാണ്. ഫൈനലിൽ അർജന്റീനയെ വീഴ്ത്തി കിരീടം ചൂടിയതിന് പിന്നാലെ തങ്ങൾ നൽകിയ വാക്ക് പാലിച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് സ്പാനിഷ് താരങ്ങളായ മാർക് കുക്കുറെയ്യയും ഗാവിയും.

കപ്പടിച്ചതിന് പിന്നാലെയാണ് താരങ്ങളുടെ രസകരമായ വാഗ്ദാനങ്ങൾ യാഥാർത്ഥ്യമായത്. അർജന്റീനയെ തോൽപ്പിച്ച് സ്‌പെയിൻ കിരീടം ചൂടിയാൽ പരിശീലകൻ ലൂയിസ് ഡെ ലാ ഫ്യുയെന്റെയുടെ ചിത്രം ശരീരത്തിൽ പതിപ്പിക്കുമെന്ന് മാർക് കുക്കുറെയ്യ വാക്ക് നൽകിയിരുന്നു.
പ്രശസ്ത സ്പാനിഷ് ടാറ്റൂ ആർട്ടിസ്റ്റ് ജോക്വിൻ ഗംഗ വഴി തന്റെ ഇടതുകൈയിൽ പരിശീലകന്റെ ചിത്രം മനോഹരമായി വരച്ചുകൊണ്ട് കുക്കുറെയ്യ ആ വാക്ക് പാലിക്കുകയും ചെയ്തു. 'വാഗ്ദാനം നിറവേറ്റി' എന്ന ക്യാപ്ഷനോടെ താരം തന്നെ ഈ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്തു. ഇതിനു പിന്നാലെ തലമുടി പിങ്ക് നിറത്തിലാക്കുമെന്ന് പറഞ്ഞ ഗാവിയും നൽകിയ വാക്ക് അതേപടി പാലിച്ചു.

ഇനി എല്ലാവരുടെയും കണ്ണുകൾ യുവതാരം ലമീൻ യമാലിലേക്കാണ്. സ്‌പെയിൻ കപ്പടിച്ചാൽ മൂന്നാഴ്ചത്തേക്ക് മീശയും താടിയും വളർത്തുമെന്നാണ് യമാൽ പ്രഖ്യാപിച്ചിരുന്നത്. പ്രൊഫഷണൽ ഫുട്‌ബോൾ കളിക്കാൻ തുടങ്ങിയതുമുതൽ ക്ലീൻ ഷേവാണ് യമാലിന്റെ ലുക്ക്. അതിനാൽ തന്നെ താരം നൽകിയ വാക്ക് പാലിച്ച് താടിയും മീശയും വളർത്തുമോ എന്നാണ് ഫുട്‌ബോൾ ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. വാക്ക് പാലിക്കുകയാണെങ്കിൽ തികച്ചും പുതിയൊരു ലുക്കിലായിരിക്കും യമാൽ ആരാധകർക്ക് മുന്നിൽ എത്തുക. നിലവിൽ ബാഴ്‌സലോണയ്‌ക്കൊപ്പം പുതിയ സീസൺ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ യുവതാരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam