ജാഫ്‌ന കിംഗ്‌സിനെ പരാജയപ്പെടുത്തി ഗാലെ ഗാലന്റ്‌സിന് ലങ്കൻ പ്രീമിയർ ലീഗ് കിരീടം

AUGUST 9, 2026, 8:50 AM

ശനിയാഴ്ച നടന്ന ഫൈനലിൽ ജാഫ്‌ന കിംഗ്‌സിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ഗാലെ ഗാലന്റ്‌സ് അവരുടെ മൂന്ന് വർഷത്തെ ലങ്ക പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ആധിപത്യത്തിന് വിരാമമിട്ടു. കിരീടത്തിനായി 124 റൺസ് പിന്തുടർന്ന ഗാലന്റ്‌സ് 16-ാം ഓവറിൽ ലക്ഷ്യത്തിലെത്തി അവരുടെ ആദ്യ എൽ.പി.എൽ കിരീടം ഉറപ്പിച്ചു. തോമസ് ഫ്രേസർ റോജേഴ്‌സ് 27 പന്തിൽ നിന്ന് 34 റൺസ് നേടി, ദിനുര കലുപഹാന 19 പന്തിൽ നിന്ന് 31 റൺസ് നേടി.

ആദ്യം ബാറ്റ് ചെയ്ത ജാഫ്‌ന കിംഗ്‌സിന് 123 റൺസ് മാത്രമാണ് നേടാനായത്. ചരിത് അസലങ്കയും എഷാൻ മലിംഗയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. കാമിൽ മിഷാര 41 റൺസ് നേടി ടോപ് സ്‌കോറർ. ഗാലെ ബൗളർ തരിന്ദു രത്‌നായകയും 14 റൺസിന് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ട ഗാലന്റ്‌സിനെ റോജേഴ്‌സും കലുപഹാനയും ചേർന്ന് 64 റൺസിന്റെ കൂട്ടുകെട്ടാണ് വലിയ തകർച്ചയിൽ നിന്നും രക്ഷപ്പെടുത്തിയത്. പിന്നീട് നാലിന് 75 എന്ന നിലയിൽ നിന്നും ശ്രീലങ്കൻ ക്യാപ്ടൻ ദസുൻ ഷനക ഒമ്പത് പന്തിൽ 20 റൺസ് നേടി ഗാലയെ വിജയ തീരത്തെത്തിച്ചു. ജാഫ്‌നയ്ക്കായി ട്രാവീൻ മാത്യുവും ഷാക്കിബ് അൽ ഹസനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam