മുഹമ്മദ് സലാ തുർക്കിഷ് ക്ലബായ ട്രാബ്‌സൺസപോറുമായി രണ്ട് വർഷത്തെ കരാർ

AUGUST 9, 2026, 4:02 AM

ഈജിപ്ഷ്യൻ ഫുട്‌ബോൾ സൂപ്പർ താരം മുഹമ്മദ് സലാ തുർക്കിഷ് സൂപ്പർ ലീഗ് ക്ലബ്ബായ ട്രാബ്‌സൺസപോറുമായി കരാറിലെത്തി. ലിവർപൂളുമായുള്ള കരാർ അവസാനിപ്പിച്ച് ഫ്രീ ഏജന്റായി മാറിയ 34കാരനായ സലാ രണ്ടു വർഷത്തെ കരാറിലാണ് ക്ലബ്ബിൽ ചേരുന്നത്.

റിപ്പോർട്ടുകൾ പ്രകാരം പ്രതിവർഷം 17 ദശലക്ഷം യൂറോയോളമാണ് ട്രാബ്‌സൺസപോർ സലാക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതോടെ തുർക്കിഷ് ലീഗിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരമായി സലാ മാറും. ബെസിക്താസ് സൗദി പ്രോ ലീഗ് ക്ലബ്ബുകൾ, അമേരിക്കൻ എം.എൽ.എസ് ക്ലബ്ബുകൾ എന്നിവരും താരത്തിനായി ശ്രമിച്ചിരുന്നെങ്കിലും ട്രാബ്‌സൺസപോർ കരാർ സ്വന്തമാക്കുകയായിരുന്നു.

ആൻഫീൽഡിൽ 9 വർഷത്തിനിടെ 442 മൽസരങ്ങളിൽ നിന്ന് 257 ഗോളുകൾ സലാ നേടിയിട്ടുണ്ട്. ലിവർപൂളിന്റെ സർവ്വകാല ഗോൾ വേട്ടക്കാരിൽ മൂന്നാം സ്ഥാനത്തുള്ള താരം ചാംപ്യൻസ് ലീഗ്, പ്രീമിയർ ലീഗ് ഉൾപ്പെടെ ഏഴ് പ്രധാന കിരീട നേട്ടങ്ങളിൽ ലിവറിനൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ സീസൺ തുർക്കിഷ് സൂപ്പർ ലീഗിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ട്രാബ്‌സൺസപോർ വരും സീസണിലെ യൂറോപ്പ ലീഗ് പ്ലേഓഫിൽ മൽസരിക്കുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam