ടെയ്‌ലർ സ്വിഫ്റ്റും ട്രംപും തമ്മിൽ പാട്ട് പോര്: പ്രചാരണ വീഡിയോകളിൽ നിന്ന് പാട്ടുകൾ നീക്കം ചെയ്യണമെന്ന് താരം

AUGUST 9, 2026, 4:47 AM

അമേരിക്കൻ സംഗീത ലോകത്തെ പോപ്പ് റാണി ടെയ്‌ലർ സ്വിഫ്റ്റും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള പോര് പുതിയ തലങ്ങളിലേക്ക്. തന്റെ ഗാനങ്ങൾ അനുമതിയില്ലാതെ ഡൊണാൾഡ് ട്രംപിന്റെ  പ്രചാരണ വീഡിയോകളിൽ   ഉപയോഗിച്ചതിനെതിരെ താരം രംഗത്തെത്തി. 

കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ വൈറ്റ് ഹൗസും ട്രംപിന്റെ ഔദ്യോഗിക പ്രചാരണ സംഘവും പോപ്പ് താരത്തിന്റെ പ്രശസ്തമായ ഒന്നിലധികം ഗാനങ്ങളാണ് പ്രചാരണങ്ങൾക്കായി ഉപയോഗിച്ചത്. ട്രംപിന്റെ ഔദ്യോഗിക പ്രൊഫൈലുകളിൽ പങ്കുവെച്ച വീഡിയോകളിൽ ടെയ്‌ലർ സ്വിഫ്റ്റിന്റെ വരികൾ കൂട്ടിച്ചേർത്ത് പ്രകോപനപരമായ രീതിയിലാണ് അടിക്കുറിപ്പുകൾ നൽകിയിരുന്നത്. 

സ്വിഫ്റ്റിന്റെ പ്രശസ്തമായ ഗാനങ്ങളെയും വരികളെയും ആധാരമാക്കി ട്രംപിനെ പുകഴ്ത്തുന്ന രീതിയിലുള്ള സംഭാഷണങ്ങളും ദൃശ്യങ്ങളുമായിരുന്നു ഈ വീഡിയോകളുടെ ഉള്ളടക്കം. എന്നാൽ ഇതിന് പിന്നാലെയാണ് പകർപ്പവകാശ പ്രശ്നങ്ങളും എതിർപ്പുകളും ഉയർന്നതിനെ തുടർന്ന് വീഡിയോകളിൽ നിന്നും ഗാനങ്ങളുടെ ശബ്ദരേഖ നീക്കം ചെയ്തത്.

vachakam
vachakam
vachakam

നേരത്തെ നടന്ന തെരഞ്ഞെടുപ്പുകളിൽ ട്രംപിന്റെ എതിർ സ്ഥാനാർത്ഥിയായ കമലാ ഹാരിസിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച വ്യക്തിയാണ് ടെയ്‌ലർ സ്വിഫ്റ്റ്. തനിക്ക് സ്വിഫ്റ്റിനോടുള്ള എതിർപ്പ് ട്രംപും മുൻപ് പരസ്യമായി പ്രകടിപ്പിച്ചിരുന്നു. സ്വിഫ്റ്റിന് പുറമെ സബ്രീന കാർപെന്റർ, അരിയാന ഗ്രാൻഡെ തുടങ്ങി പ്രമുഖരായ നിരവധി മറ്റ് അന്താരാഷ്ട്ര സംഗീതജ്ഞരും തങ്ങളുടെ പാട്ടുകൾ രാഷ്ട്രീയ പ്രചാരണങ്ങൾക്ക് ഉപയോഗിക്കുന്നതിനെതിരെ ശക്തമായി രംഗത്തുവന്നിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam