പിറവത്ത് പള്ളിയിൽ ഓര്‍ത്തഡോക്സ്-യാക്കോബായ സംഘര്‍ഷം

AUGUST 9, 2026, 4:29 AM

കൊച്ചി : പിറവത്ത് പള്ളിക്കുള്ളിൽ ഓര്‍ത്തഡോക്സ്-യാക്കോബായ സംഘര്‍ഷം. ഓർത്തഡോക്സ് - യാക്കോബായ വൈദികർ തമ്മിൽ ഏറ്റുമുട്ടി. പിറമാടം സെന്റ് ജോൺസ് ബദ്ലഹേം പള്ളിയിലാണ് സംഘർഷമുണ്ടായത്. പള്ളിയുടെ നിയന്ത്രണം നിലവിൽ പൊലീസ് ഏറ്റെടുത്തിരിക്കുകയാണ്. 

അടുത്ത ദിവസം കളക്ടറുമായി ചർച്ച നടത്തിയ ശേഷമാകും പള്ളിയിൽ ആരാധന നടത്തുക. ഓർത്തഡോക്സ് വിഭാഗം കോടതി ഉത്തരവുമായാണ് യാക്കോബായ പള്ളിയിലെത്തിയത്.

 ഈ സമയത്ത് യാക്കോബായ വിഭാഗം പ്രാർത്ഥന നടത്തുകയായിരുന്നു. ഈ സമയത്ത് തങ്ങൾക്ക് പ്രാർത്ഥന നടത്തണമെന്ന് ഓർത്തഡോക്സ് വിഭാഗം ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.

vachakam
vachakam
vachakam

വാക്കേറ്റം ശക്തമായതോടെ പള്ളിയിലെ വിശുദ്ധ സ്ഥലങ്ങളിൽ കയറിവരെ വൈദികർ തമ്മിലടിച്ചു. കുർബാനയിൽ പങ്കെടുത്ത വിശ്വാസികൾ വൈദികരെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ഇരു വിഭാഗങ്ങളിലെ വൈദികരും തമ്മിൽ പരസ്പ്പരം തമ്മിലടി തുടരുകയായിരുന്നു. പള്ളിയിൽ പ്രാർഥനക്ക് സൗകര്യമൊരുക്കുന്നത് വരെ പിരിഞ്ഞുപോകില്ലെന്ന് പറഞ്ഞ ഓർത്തഡോക്സ് വിഭാഗം വൈദികർ പള്ളിയുടെ പുറത്തായി പ്രതിഷേധം നടത്തി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam