കോഴിക്കോട്: അരിക്കുളത്തെ വാടകവീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശിനി മരിച്ചു. പയ്യോളി താരയിൽ വിരുന്നുകണ്ടി ഷമീമ (28) ആണ് മരിച്ചത്. ആറ് മാസം ഗർഭിണിയായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് മരണം സംഭവിച്ചത്. ഒന്നര മാസം മുമ്പാണ് ഷമീമയെ അരിക്കുളത്തെ വാടകവീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
ഭർത്താവിനൊപ്പമായിരുന്നു ഷമീമ അരിക്കുളത്തെ വാടകവീട്ടിൽ താമസിച്ചിരുന്നത്. അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
