അര്‍ജുന്‍ ആയങ്കി 14 ദിവസത്തേക്ക് റിമാന്‍ഡില്‍; തലശ്ശേരി സബ് ജയിലിലേക്ക് മാറ്റും

AUGUST 9, 2026, 2:57 AM

കണ്ണൂര്‍: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് നല്‍കിയ പരാതിയില്‍ കണ്ണൂര്‍ സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അര്‍ജുന്‍ ആയങ്കിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് യദുകൃഷ്ണയാണ് റിമാന്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചത്. അര്‍ജുന്‍ ആയങ്കിയെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റും.

ദിവസങ്ങളായി പൊലീസ് തിരഞ്ഞുകൊണ്ടിരുന്ന അര്‍ജുന്‍ ആയങ്കി ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കണ്ണൂര്‍ നഗരത്തിലെ അഭിഭാഷകയുടെ ഫ്‌ളാറ്റില്‍ നിന്ന് പിടിയിലായത്. ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഫ്‌ളാറ്റ് വളഞ്ഞ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പൊലീസ് ഫ്‌ളാറ്റിലെത്തിയതോടെ അര്‍ജുന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഫ്‌ളാറ്റില്‍ അര്‍ജുന്റെ സുഹൃത്തും കൂടെയുണ്ടായിരുന്നു.

ഒളിവില്‍ കഴിയാന്‍ അര്‍ജുന്‍ ഉപയോഗിച്ച കാര്‍ കണ്ണൂര്‍ പനങ്കാവില്‍ ഉപേക്ഷിച്ച നിലയില്‍ ശനിയാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കാര്‍ കണ്ടെത്തിയതോടെ അര്‍ജുന്‍ കണ്ണൂരില്‍ തന്നെയുണ്ടെന്ന് ഉറപ്പിച്ച് പൊലീസ് അന്വേഷണം പഴുതടച്ച് മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam