മുട്ടിൽ മരംമുറി:അഗസ്റ്റിൻ സഹോദരന്മാർ ഇന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാവും

AUGUST 30, 2026, 10:09 PM

ചോറ്റാനിക്കര: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാകേസിൽ അഗസ്റ്റിൻ സഹോദരന്മാർ ഇന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാവും. കേസിന്റെ കുറ്റപത്രം വായിച്ച് കേൾപ്പിക്കാനാണ് പ്രതികൾ കോടതിയിൽ എത്തുന്നത്. 

ഒന്നാംപ്രതി റോജി അഗസ്റ്റിൻ നേരിട്ടും രണ്ടാംപ്രതി ആന്റോ അഗസ്റ്റിനും ജോസ്കുട്ടി അഗസ്റ്റിനും വീഡിയോ കോൺഫറൻസ് വഴിയാണ് ഹാജരാകുന്നത്. പ്രതികളുടെ ഹർജികൾ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് കോടതി നടപടി.

വയനാട് മേപ്പാടിയിൽ നിന്ന് അനധികൃതമായി മുറിച്ച് കടത്തിയ മരങ്ങൾ വനംവകുപ്പ് പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് എറണാകുളത്തെ മരകമ്പനി ഉടമയ്ക്ക് വിൽപ്പന നടത്തി വിശ്വാസ വഞ്ചന കാണിച്ചെന്നായിരുന്നു എറണാകുളം അമ്പലമേട് പോലീസിന്‍റെ കേസ്. കമ്പനി ഉടമ അലിയാർ നൽകിയ പരാതിയിലാണ് 2021 ൽ റോജി അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവരെ പ്രതിയാക്കി കേസ് എടുത്തത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam