പാർട്ടിയുടെ നെഞ്ചത്ത് കാടാര വെച്ച് കുത്തിയ തളിപ്പറമ്പിന്റെ 'ബ്രൂട്ടസാണ്'  ടി കെ ഗോവിന്ദൻ: കെ കെ രാഗേഷ്

AUGUST 30, 2026, 8:39 AM

കണ്ണൂർ: തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്കു പോരായ്മ സംഭവിച്ചതായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. തളിപ്പറമ്പിലെ തോൽവിയെയും വോട്ട് ചോർച്ചയെയും കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

  ടി.കെ. ഗോവിന്ദൻ വർഗവഞ്ചകനാണെന്നും, പാർട്ടിയെ നെഞ്ചത്ത് കാടാര വെച്ച് കുത്തിയ തളിപ്പറമ്പിന്റെ 'ബ്രൂട്ടസ്' ആണ് അദ്ദേഹമെന്നും രാഗേഷ് രൂക്ഷമായി വിമർശിച്ചു. 

എസ്.ഐ.ആർ പ്രകാരം തളിപ്പറമ്പിലായിരുന്നു ഏറ്റവും അധികം വോട്ട് വർധിച്ചത്. ലീഗിന്റെ കേന്ദ്രങ്ങളിലാണ് പ്രധാനമായും വോട്ട് കൂടിയത്.

vachakam
vachakam
vachakam

ശക്തമായ മത്സരം കാഴ്ചവെക്കുന്ന സ്ഥാനാർഥിയെ നിർത്തി പ്രതിരോധിക്കേണ്ട സ്ഥാനത്ത് നിർണയത്തിൽ പോരായ്മ സംഭവിച്ചുവെന്നത് തുറന്നുപറയാൻ മടിയുമില്ലെന്ന് രാഗേഷ് വ്യക്തമാക്കി.

എന്നാൽ, "എന്നെ എന്തുകൊണ്ട് സ്ഥാനാർഥിയായി നിർദേശിച്ചില്ല" എന്ന് പാർട്ടി യോഗത്തിൽ ചോദിച്ച ഗോവിന്ദൻ, വലിയ വിപ്ലവകാരിയാണെന്ന് നടിച്ചുനടന്ന ആളാണെങ്കിലും യഥാർത്ഥത്തിൽ അധികാരമോഹിയും വർഗവഞ്ചകനുമായി മാറുകയാണുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam