കൊച്ചി: ഉപരാഷ്ട്രപതി സി പി രാധാകൃഷ്‌നന്റെ സന്ദർശനത്തെ തുടർന്ന് കൊച്ചിയിൽ ഗതാഗത നിയന്ത്രണം.
തിങ്കളാഴ്ച രാവിലെ മുതൽ വൈകിട്ട് ആറ് മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. നെടുമ്പാശേരിയി മുതൽ ആലുവ വരെ രാവിലെ 10 മണിവരെ ഭാരവാഹനങ്ങൾക്ക് നിയന്ത്രണമുണ്ട്.
രാവിലെ 10 മണിക്ക് ശേഷം അങ്കമാലിയിൽ നിന്ന് ആലുവയിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല. ജില്ലയിൽ ഡ്രോൺ പറപ്പിക്കുന്നതിനും വഴിയോര കച്ചവടത്തിനും നിയന്ത്രണമുണ്ട്.
12:40 മുതൽ 2 മണി വരെ അങ്കമാലിയിൽ നിന്ന് ആലുവ ഭാഗത്തേക്ക് യാതൊരുവിധ വാഹനങ്ങളും കടത്തിവിടുന്നതല്ല. എയർപോർട്ടിൽ നിന്ന് വരുന്ന വാഹനങ്ങൾ 1:25 മുതൽ 2 മണി വരെ മറ്റൂർ നായത്തോട് വഴി പോകേണ്ടതാണ്.
1:20 മുതൽ 2 മണി വരെ അത്താണിയിൽ നിന്ന് ആലു ഭാഗത്തേക്ക് ഒരു വാഹനവും കടത്തി വിടുന്നതല്ല. പറമ്പയം ,ദേശം , പറവൂർ കവല, തോട്ടക്കാട്ടുകര ,അത്താണിതുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് 1:30 മുതൽ 2 വരെ മെയിൻ റോഡിലേക്ക് പ്രവേശനമില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
