തിരുവനന്തപുരം: സംസ്ഥാന സർക്കാർ 1800 കോടി രൂപ കൂടി കടമെടുക്കുന്നു. ഓണത്തിന് വിപണി ഉണരുമ്പോൾ നികുതി വരുമാനം ഉയരുമെന്ന പ്രതീക്ഷയോടെയാണ് കടം വാങ്ങിയും സർക്കാർ പണമിറക്കിയത്.
എന്നാൽ ഓണം കഴിഞ്ഞയുടൻ പുതിയ കടം എടുക്കുന്ന സാഹചര്യത്തിലെത്തി.
കടപത്രങ്ങളുടെ ലേലം ആർബിഐയുടെ ഇലക്ട്രോണിക് പ്ലാറ്റ് ഫോം വഴി ചൊവ്വാഴ്ച നടക്കും. ഓണത്തിന് ബോണസ്, ഉത്സവ ബത്ത, ക്ഷേമ പെൻഷൻ ഒരാഴ്ച നേരത്തെ, വിപിണി ഇടപടെലിന് പണം തുടങ്ങി ഓണക്കാല ചെലവ് പതിനായിരം കോടിയോളം രൂപയായതോടെയാണ് വീണ്ടും കടമെടുക്കുന്നത്. ഈ മാസം 2200 കോടി കടം വാങ്ങി.
കേരളം ഉൾപ്പടെ 15 സംസ്ഥാനങ്ങളുടെ 27,000 കോടിയുടെ കടപത്ര ലേലമാണ് നടത്തുന്നത്. കേരളം സാമ്പത്തിക വർഷത്തിൻറെ ആദ്യ നാലു മാസത്തിൽ തന്നെ 26461.75 കോടി കടമെടുത്തു.
ഇത് പൊതു വിപണയിലെ കടമെടുപ്പിൽ ഉൾപ്പടെ കണ്ടെത്താൻ ബജറ്റിൽ ഉദ്ദേശിക്കുന്ന 56413.06 കോടിയുടെ 46.91 ശതമാനം വരും. പിന്നാലെയാണ് 1800 കോടി കൂടി കടമെടുക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
