തിരുവല്ല: മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. പത്തനംതിട്ട തിരുവല്ല ഇരവിപേരൂരിലാണ് സംഭവം.
ജുവൽ ജോൺ എന്ന യുവാവാണ് മരിച്ചത്. ജുവലിന്റെ സുഹൃത്തുക്കളായ വൈശാഖും ജോജോയും തിരുവല്ല പോലീസ് കസ്റ്റഡിയിലാണ് .
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. യുവാക്കൾ കിണറ്റിൽ വീണതായി വിവരം ലഭിച്ചാണ് ഫയർ ഫോഴ്സ് എത്തിയത്. ഈ സമയത്ത് ഒരാൾ കിണറിൽ നിന്ന് കയറി വരുന്ന നിലയിലും രണ്ടാമൻ കിണറ്റിൽ വീണുകിടക്കുന്ന നിലയിലുമായിരുന്നു കണ്ടെത്തിയത്.
വൈശാഖും ജോജോയും നൽകുന്ന മൊഴികളിലെ വൈരുദ്ധ്യമാണ് പൊലീസിനെ കുഴപ്പിക്കുന്നത്.
ജോജോയുടെ വീട്ടിൽ വച്ചുള്ള മദ്യപാനത്തിനിടെ വാക്കേറ്റവും കയ്യേറ്റവുമുണ്ടായതായാണ് വിവരം. എന്നാൽ ആരാണ് ജുവലിനെ കിണറ്റിലേക്ക് തള്ളിയിട്ടതെന്ന് വ്യക്തമായിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
