മുമ്പും കൈക്കൂലി കേസിൽ പ്രതി; ബാറുടമകളിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് സസ്പെൻഷനിലായ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

AUGUST 30, 2026, 9:57 PM

തിരുവനന്തപുരം: ബാറുടമകളിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് സസ്പെൻഡ് ചെയ്ത കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ് അശോക് കുമാർ മുമ്പും കൈക്കൂലി കേസിൽ പ്രതിയെന്ന് റിപ്പോർട്ട്.എൻഡിപിഎസ് കേസിലെ പ്രതിയായ യുവാവിനെ ഒഴിവാക്കാൻ പ്രതിയുടെ അമ്മയുടെ കൈയിൽനിന്ന് പണം വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് അശോക് കുമാറിന് ലഭിച്ചിരുന്ന മുഖ്യമന്ത്രിയുടെ മെഡൽ തിരിച്ചുവാങ്ങിയിരുന്നു. 

കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരുടെ പീഡനം സഹിക്കാതെ വന്നപ്പോഴാണ് ചില ബാറുടമകൾ തന്നെ പരാതി നൽകിയത്. ചങ്ങനാശേരി റേഞ്ചിൽ സമയപരിധി കടന്നും ബാറുകൾ പ്രവർത്തിക്കുന്നുവെന്നും പണവും മദ്യവും മറ്റ് ഉപഹാരങ്ങളും വാങ്ങി എക്സൈസ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നു എന്നുമായിരുന്നു പരാതി. ഇതേ തുടർന്നാണ് എക്സൈസ് കമ്മീഷണർ സാംബശിവറാവു നേരിട്ട് പരിശോധനയ്ക്ക് ഇറങ്ങിയത്.

തുടർന്ന്, സമയപരിധി കടന്നുള്ള കച്ചവടത്തിനും ലൈസൻസ് പുതുക്കാനും ഇടനിലക്കാർ വഴി പണം വാങ്ങുന്നുവെന്ന് എക്സൈസ് കമ്മീഷണർ കണ്ടെത്തി. നാല് ബാറുകളിൽ നിന്നായി 55,000 രൂപ ഇടനിലക്കാരൻ വഴി ഡെപ്യൂട്ടി കമ്മീഷണർ വാങ്ങുന്നുവെന്ന മൊഴി ലഭിച്ചു. പിന്നാലെ അശോക് കുമാറിനെ സസ്പെൻഡ് ചെയ്യാൻ കമ്മീഷണർ ഉത്തരവിടുകയായിരുന്നു. പണവും ഉപഹാരവും മദ്യവും വാങ്ങി ക്രമക്കേടിന് കൂട്ടുനിന്നുവെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് മറ്റ് ആറ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam