മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം; ചേന്തി അനിലിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

AUGUST 30, 2026, 9:18 PM

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തടഞ്ഞ കേസിൽ കോൺഗ്രസ് നേതാവ് ചേന്തി അനിലിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.

ശ്രീകാര്യം സ്റ്റേഷനിലെ റൗഡി പട്ടികയിലെ 43ാമത്തെയാൾ ആണ് അനിൽ. മുഖ്യമന്ത്രിയെ പൊതുജനമധ്യത്തിൽ അവഹേളിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അനിൽ വാഹനം തടഞ്ഞതെന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. 

അതേസമയം, അനിലിനെതിരെ ഗൂഢാലോചനക്കുറ്റം കൂടി ചുമത്തണമെന്ന ആവശ്യം പ്രോസിക്യൂഷൻ ഉന്നയിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ കൂടുതൽ പേരുടെ പങ്കാളിത്തവും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിക്കും.

vachakam
vachakam
vachakam

ചേന്തിയിലെ ശ്രീനാരായണ ഗുരു ജയന്തി സമ്മേളനത്തിൽ എത്താതെ ചെമ്പഴന്തിയിലെ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് കോൺ​ഗ്രസ് നേതാവായ ചേന്തി അനിൽ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞത്. സംഘാടകൻ കൂടിയായ ഡിസിസി അംഗം ചേന്തി അനിലിന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞത് വിമർശനങ്ങൾക്ക് കാരണമായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam