ഹല്‍ദ്വാനിയിലെ ശുദ്ധികലശത്തിനെതിരായ വിമര്‍ശനം; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തു

AUGUST 30, 2026, 9:03 PM

ഡെറാഡൂണ്‍: ഹല്‍‌ദ്വാനിയിലെ ശുദ്ധികലശത്തെ വിമർശിച്ചും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ പിന്തുണച്ചും നടത്തിയ പരാമർശത്തില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ എഫ്‌ഐആര്‍.

ഹല്‍ദ്വാനിയില്‍ നടന്നത് ഒരു ആചാരമാണെന്നും ദലിതര്‍ക്കെതിരായ വിവേചനമല്ലെന്നും പരാതിക്കാരന്‍ പറയുന്നു.

രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം സമൂഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് എഫ്‌ഐആര്‍.  കോട്വാലി പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

vachakam
vachakam
vachakam

പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് നേരെയുള്ള അതിക്രമം തടയല്‍ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.   

 'മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ജാതിയും വ്യക്തിത്വവും ലക്ഷ്യം വെച്ചല്ല ഈ ചടങ്ങ് നടത്തിയത്. ശുദ്ധികലശത്തില്‍ യാഗം നടത്തിയ സംഘാടകരില്‍ ഒരാളായ അങ്കിത് പാല്‍ ഒരു ദലിത് വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണ്. ഞങ്ങള്‍ക്ക് ബിജെപിയുമായി യാതൊരു ബന്ധവുമില്ല,' എന്നും സംഘാടകര്‍ പറഞ്ഞു.സംഭവത്തില്‍ കേസ് എടുക്കണമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആവശ്യം.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam