ഖര്‍ഗെയ്ക്ക് എതിരായ ജാതി അധിക്ഷേപ ആരോപണം; കേസെടുക്കുന്നത് പരിഗണനയില്‍ ഇല്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

AUGUST 29, 2026, 9:58 PM

ഡെറാഡൂണ്‍: മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് എതിരായ ജാതി അധിക്ഷേപ ആരോപണത്തിൽ കേസെടുക്കുന്നത് പരിഗണനയില്‍ ഇല്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി വ്യക്തമാക്കി.കോണ്‍ഗ്രസിന് വിഷയ ദാരിദ്രമാണെന്നായിരുന്നു മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുടെ പ്രതികരണം. 

ഖര്‍ഗെയുടെ ജാതി എന്താണെന്ന് ഉത്തരാഖണ്ഡില്‍ ആര്‍ക്കും അറിയില്ലെന്നും അതാര്‍ക്കും അറിയേണ്ട കാര്യവുമില്ലെന്നുമായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്.

ശുദ്ധികലശം നടത്തിയവരുടെ കൂട്ടത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ആരുമുണ്ടായിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ 'എല്ലാവരോടുമൊപ്പം, എല്ലാവര്‍ക്കും വികസനം, എല്ലാവരുടെയും വിശ്വാസം' എന്ന മന്ത്രവുമായാണ് തങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും ഉത്തരാഖണ്ഡില്‍ ജാതി വിവേചനം ഉണ്ടെന്ന് ആരും വിശ്വസിക്കില്ലെന്നും ആദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

അതേസമയം, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സംഭവത്തില്‍ ബിജെപിക്കും ആര്‍എസ്എസിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി രംഗത്തുവന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam