ഉപ്പും മധുരവും കൂടിയാല്‍ പാക്കറ്റ് ഭക്ഷണങ്ങളില്‍ റെഡ് വാണിങ് അടയാളം നിര്‍ബന്ധം

AUGUST 29, 2026, 10:49 PM

ന്യൂഡല്‍ഹി: ഉയര്‍ന്ന അളവില്‍ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ അടങ്ങിയ പാക്കറ്റ് ഭക്ഷണങ്ങള്‍ക്ക് റെഡ് വാണിങ് അടയാളം നിര്‍ബന്ധമാക്കി ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി.

അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനായി പാക്കറ്റിന്റെ മുന്‍വശത്ത് ചുവപ്പ് നിറത്തിലുള്ള ഹെക്‌സഗന്‍ ആകൃതിയില്‍ മുന്നറിയിപ്പ് എംബ്ലം നല്‍കണമെന്ന് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി നിര്‍ദേശിച്ചു.

ഐസിഎംആര്‍-എന്‍ഐഎന്‍ പുറത്തിറക്കിയ 2024ലെ ഡയറ്ററി മാര്‍ഗരേഖകള്‍ അടിസ്ഥാനമാക്കിയാണ് ഉപ്പ്, മധുരം, കൊഴുപ്പ് എന്നിവയുടെ ഉയര്‍ന്ന അളവ് കണക്കാക്കുക. ശീതളപാനീയങ്ങളിലടക്കം ഉയര്‍ന്ന അളവില്‍ മധുരം, ഉപ്പ്, കൊഴുപ്പ് എന്നിവ ഉണ്ടെങ്കില്‍ റെഡ് വാണിങ് ഉള്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതായി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു.

vachakam
vachakam
vachakam

പാക്കറ്റില്‍ പോഷക വിവരങ്ങള്‍ നല്‍കുന്ന അക്ഷരങ്ങളെക്കാള്‍ ഒരു പോയിന്റ് വലിയ അക്ഷരത്തില്‍ മുന്നറിയിപ്പ് നല്‍കണം. ഭക്ഷ്യകമ്പനികള്‍ക്ക് ഉല്‍പ്പന്നങ്ങളുടെ ചേരുവകകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും ഉപഭോക്താക്കള്‍ക്ക് പുതിയ മാറ്റവുമായി പൊരുത്തപ്പെടാനും സമയം നല്‍കുന്നതിനായി ഘട്ടം ഘട്ടമായാണ് ഇത് നടപ്പാക്കുക.

നെയ്, പാചകയെണ്ണ, ഉപ്പ്, പഞ്ചസാര, ശര്‍ക്കര, തേന്‍ തുടങ്ങിയ പാക്കറ്റ് ഉല്‍പ്പന്നങ്ങളെ നിബന്ധനയില്‍ നിന്ന് ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രകൃതിദത്തമായ കൊഴുപ്പോ മധുരമോ ഉപ്പോ കൂടുതലുള്ള ഒറ്റ ചേരുവ ഉല്‍പ്പന്നങ്ങള്‍ക്കാണ് ഇളവ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam