വിശാഖപട്ടണം: രാജ്യത്തിന്റെ ആശങ്ക ഒഴിഞ്ഞു! ആന്ധ്രാ പ്രദേശിൽ ആഞ്ഞടിച്ച അർണബ് ചുഴലിക്കാറ്റ് ന്യൂനമർദമായി മാറി. മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കൊണസീമ, ഈസ്റ്റ് ഗോദാവരി, എൻടിആർ, ഗുണ്ടൂർ തുടങ്ങിയ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അടുത്ത മൂന്നു മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
അതേസമയം അടുത്ത 48 മണിക്കൂറിനുള്ളിൽ കാറ്റ് കൂടുതൽ ദുർബലമാകും. ആന്ധ്രാ തീരത്ത് സ്ഥിതി ചെയ്യുന്ന കാറ്റിന്റെ വേഗത മണിക്കൂറിൽ ഏഴ് കിലോമീറ്ററായി കുറഞ്ഞു.
ഇതിനിടെ ആന്ധ്രാപ്രദേശിൽ അർണബ് ചുഴലിക്കാറ്റ് ഉണ്ടാക്കിയ വൻ നാശനഷ്ടങ്ങളെ തുടർന്ന് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു കേന്ദ്ര സഹായം തേടി. ബുധനാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണിൽ സംസാരിച്ച ചന്ദ്രബാബു നായിഡു, വിവിധ ജില്ലകളിലെ അവസ്ഥ വിശദീകരിച്ചു. ജീവനും സ്വത്തിനും ഉണ്ടാകുന്ന നാശം കുറയ്ക്കാൻ സംസ്ഥാന സർക്കാർ എടുത്ത മുൻകരുതലുകളും മുഖ്യമന്ത്രി അമിത് ഷായെ അറിയിച്ചു.
ചുഴലിക്കാറ്റ് കാരണം 70,000 ഹെക്ടറിലധികം വരുന്ന കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായെന്ന് മുഖ്യമന്ത്രി അമിത് ഷായെ അറിയിച്ചു. ഇതിനുപുറമെ 10,500 ഹെക്ടറിലെ തോട്ടവിളകൾക്കും വലിയ നാശനഷ്ടമുണ്ടായി. വീടുകൾ, റോഡുകൾ, വൈദ്യുതി പോസ്റ്റുകൾ എന്നിവയും വ്യാപകമായി തകർന്നിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
