മുഖ്യമന്ത്രി വി ഡി സതീശനെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അധിക്ഷേപിച്ചെന്ന പരാതി; കാലടി സ്വദേശിക്ക് എതിരെ കേസ്

AUGUST 9, 2026, 4:32 AM

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അധിക്ഷേപിച്ചെന്ന പരാതിയിൽ എറണാകുളം കാലടി സ്വദേശിക്ക് എതിരെ കേസ്. വാഴേലി ഫൈസലിന് എതിരെയാണ് കാലടി പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.

കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് കേസ്. നാട്ടുകാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന ഒരു ഗ്രൂപ്പ് അംഗത്തിന്‍റെ പരാതിയിലാണ് കേസ്.

മുഖ്യമന്ത്രി വി ഡി സതീശനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ് ബുക്കിൽ കമന്‍റിട്ടെന്ന പരാതിയിൽ ഒരു യുവാവിനെ അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. കോഴിക്കോട് ബേപ്പൂർ സ്വദേശി നിതിൻ കക്കേടത്തിനെയാണ് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.

vachakam
vachakam
vachakam

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ടായിരുന്നു നിതിന്‍റെ കമന്‍റ്. ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം നൽകിയ പരാതിയിലാണ് യുവാവിനെതിരെ കേസെടുത്തത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam