തിരുവനന്തപുരം: നിയമം കയ്യിലെടുത്തുകൊണ്ടുള്ള ധിക്കാരപരമായ നടപടികൾ കേരളത്തിൽ അനുവദിക്കില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയൻ. വിപിഎൻ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പൊലീസിന്റെ അന്വേഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും അതിനേക്കാൾ സ്മാർട്ടാണ് കേരള പൊലീസെന്ന് പി. വിജയൻ പറഞ്ഞു.പൊലീസിനെ പേടിച്ചാണ് അർജുൻ ആയങ്കി സ്ഥലങ്ങൾ മാറിമാറി സഞ്ചരിച്ചതെന്നും എഡിജിപി കൂട്ടിച്ചേർത്തു.
അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതടക്കമുള്ള നിയമപരമായ സാധ്യതകൾ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ കേസുകൾക്ക് പുറമെ മറ്റ് കേസുകളും ആയങ്കിക്കെതിരെയുണ്ട്. ആയങ്കി മാത്രമല്ല, ഒരു ഗുണ്ടയ്ക്കും നിയമത്തെ വെല്ലുവിളിക്കാനുള്ള ധൈര്യം ഉണ്ടാകരുതെന്നും എഡിജിപി പറഞ്ഞു.
കേരളത്തിൽ ക്രിമിനൽ പ്രവർത്തനങ്ങളിലൂടെ ആളുകളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നവരുടെ പട്ടിക പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. ഈ പട്ടികയുടെ അടിസ്ഥാനത്തിൽ പ്രത്യേക ഓപ്പറേഷന് പദ്ധതിയിടുന്നതിനിടെയാണ് അർജുൻ ആയങ്കിയുടെ വെല്ലുവിളിയുണ്ടായതെന്നും പി. വിജയൻ വ്യക്തമാക്കി.
ഒരു പ്രതിയെ പിടികൂടുന്നതിൽ മാത്രം അന്വേഷണം ഒതുങ്ങുന്നില്ലെന്നും ഇത്തരം ഗുണ്ടാ പ്രവർത്തനങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നിയമപരമായ നടപടികളാണ് പൊലീസ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
