മാസപ്പടി കേസിൽ സർക്കാർ മെല്ലെപ്പോക്ക് ഇല്ലെന്ന് രമേശ് ചെന്നിത്തല

SEPTEMBER 27, 2026, 12:49 AM

കോഴിക്കോട്: മാസപ്പടി കേസിൽ സർക്കാർ മെല്ലെപ്പോക്ക് ഇല്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.വിഷയത്തിൽ നേരത്തെ പല കാര്യങ്ങളിലും അവ്യക്തത ഉണ്ടായിരുന്നുവെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്ന കാര്യങ്ങളെല്ലാം അതേപടി സർക്കാരിന് നടപ്പാക്കാനാകുമോയെന്നും ചെന്നിത്തല ചോദിച്ചു. 

കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണെന്നും കേസ് എടുക്കുന്നതിൽ സർക്കാരിന് എതിർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.ലഭിക്കുന്ന നിയമോപദേശം അനുസരിച്ചായിരിക്കും സർക്കാർ മുന്നോട്ടുപോകുകയെന്നും വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കോടതിയെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ലോകായുക്ത വിഷയത്തിൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ച വിമർശനങ്ങൾക്കും ചെന്നിത്തല മറുപടി നൽകിയിരുന്നു.താൻ ലോകായുക്ത യോഗം വിളിച്ചിട്ടില്ലെന്നും ലോകായുക്ത ആവശ്യപ്പെട്ടതനുസരിച്ചാണ് യോഗത്തിൽ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ലോകായുക്തയെ അട്ടിമറിക്കാൻ ശ്രമിച്ചത് കഴിഞ്ഞ സർക്കാരാണെന്നും പ്രതിപക്ഷ നേതാവ് വസ്തുതകൾ മനസ്സിലാക്കാതെയാണ് കാര്യങ്ങൾ പറയുന്നതെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam