കോവളം സ്പാ കേസിൽ അനുരൂപിനെതിരെ നിർണായക കണ്ടെത്തൽ

OCTOBER 22, 2026, 12:24 AM

തിരുവന്തപുരം: കോവളം സ്പാ കേസിൽ അനുരൂപിനെതിരെ നിർണായക കണ്ടെത്തൽ.  അനുരൂപിന് പെണ്‍വാണിഭ സംഘവുമായി അടുത്ത ബന്ധമെന്നാണ് കണ്ടെത്തല്‍.   

കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തെ വിപുലീകരിച്ചിരിക്കുകയാണ്. കണ്‍ട്രോള്‍ റൂം എസിപിക്കായിരിക്കും അന്വേഷണ ചുമതല. കോവളം സിഐ അടക്കമുള്ളവര്‍ സംഘത്തില്‍ തുടരും. പീഡനത്തിനിരയായ പെണ്‍കുട്ടിയെ തമിഴ്‌നാട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് നീക്കം. ഗുഡുവാഞ്ചേരി പൊലീസ് തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. പൊലീസ് നാളെ പെണ്‍കുട്ടിയെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകും. സിഡബ്ല്യുസിയുടെ അനുമതിക്ക് തമിഴ്‌നാട് പൊലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്.

അതേസമയം മുമ്പും ലൈംഗിക ചൂഷണത്തിനായി പെണ്‍കുട്ടികളെ എത്തിച്ചതായാണ് വിവരം. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമുണ്ടെന്നും വിവരമുണ്ട്. അനുരൂപിന്റെ മനുഷ്യക്കടത്ത് ആദ്യമല്ലെന്നും അന്വേഷണസംഘം കണ്ടെത്തി. 

vachakam
vachakam
vachakam

കോവളത്തിന് പുറമേ വിഴിഞ്ഞത്തും പൊഴിയൂരിലുമുള്ള അനുരൂപിന്റെ സ്പായിലെ വനിതാ ജീവനക്കാരുടെ വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിക്കുകയാണ്. ബെംഗളൂരുവിലെ ഇടനിലക്കാരിക്കായും പൊലീസ് വലവിരിച്ചിട്ടുണ്ട്. ഇവരായിരുന്നു ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കേരളത്തില്‍ എത്തിച്ചിരുന്നത്.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam