നെടുമ്പാശേരി അപകടക്കേസ്: സുഹൈൽ സജീവ് ബോസ്റ്റൽ സ്കൂളിൽ തുടരും; ജയിൽമാറ്റ അപേക്ഷ തള്ളി കോടതി

OCTOBER 22, 2026, 12:27 AM

കൊച്ചി: നെടുമ്പാശേരി വാഹനാപകടക്കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ് കാക്കനാട് ബോസ്റ്റൽ സ്കൂളിൽ തുടരും. പ്രതിയെ ജയിലിലേക്ക് മാറ്റണമെന്ന ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ അപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി. സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനു പിന്നാലെ സുഹൈൽ ഉൾപ്പെടെയുള്ള പ്രതികൾ ജില്ലാ കോടതിയെ സമീപിച്ചേക്കുമെന്നാണ് വിവരം.

പ്രതിക്ക് പ്രത്യേക പരിഗണന നൽകിയാണ് ബോസ്റ്റൽ സ്കൂളിൽ പാർപ്പിച്ചിരിക്കുന്നതെന്ന തരത്തിൽ വിവാദങ്ങൾ ഉയർന്നിരുന്നു. ഇതിനിടെയാണ് കോടതി അപേക്ഷ തള്ളിയത്. കേരളത്തിലെ നിയമപ്രകാരം 18നും 21നും ഇടയിൽ പ്രായമുള്ള റിമാൻഡ് പ്രതികളെ പാർപ്പിക്കുന്നതിനുള്ള സ്ഥാപനങ്ങളാണ് ബോസ്റ്റൽ സ്കൂളുകൾ. സുഹൈലിന് ഈ പ്രായപരിധിയിൽ ഉൾപ്പെടുന്നതിനാലാണ് സാധാരണ ജയിലിനു പകരം കോടതി ഉത്തരവിലൂടെ ബോസ്റ്റൽ സ്കൂളിൽ പ്രവേശിപ്പിച്ചത്.

പ്രതികളെ പുറത്തിറക്കിയാൽ കേസിനെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ബോസ്റ്റൽ സ്കൂളിൽ തന്നെ തുടരാൻ കോടതി അനുവദിച്ചതെന്നാണ് വിവരം.

vachakam
vachakam
vachakam

2026 ഒക്ടോബർ 11ന് പുലർച്ചെ 1.45ഓടെയാണ് നെടുമ്പാശേരി വിമാനത്താവള റോഡിൽ വാളെപ്പുറത്ത് അപകടമുണ്ടായത്. ദക്ഷിണ കന്നഡയിലെ സുള്ളിയ സ്വദേശിയായ ഇയ്യാസ് ഇബ്രാഹിം (21), കൽപ്പറ്റ സ്വദേശിനി ദേവിക (21), മണ്ണാർക്കാട് സ്വദേശിനി ഗോപിക (21) എന്നിവരാണ് മരിച്ചത്.

കൊച്ചിയിലെ ഒരു പുരാവസ്തു വിൽപ്പനശാലയിലെ ജീവനക്കാരായിരുന്ന ഇവർ വിമാനത്താവള ഭാഗം സന്ദർശിച്ച ശേഷം തൃക്കാക്കരയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഇവരുടെ പിന്നിലേക്ക് അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാർ ഇടിച്ചുകയറുകയായിരുന്നു. മൂവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam