മന്ത്രിയുടെ ഓഫീസുമായുള്ള അഭിപ്രായവ്യത്യാസം; ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്ന് ടി.വി. അനുപമയെ മാറ്റി

OCTOBER 22, 2026, 2:53 AM

തിരുവനന്തപുരം: ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്ന് ടി.വി. അനുപമയെ മാറ്റി. ഗതാഗത മന്ത്രി സി.പി. ജോണിന്റെ ഓഫീസുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് മാറ്റത്തിന് പിന്നിലെന്നാണ് വിവരം. മന്ത്രിയുമായുള്ള ഭിന്നതയെ തുടർന്ന് ഗതാഗത കമ്മീഷണർ നാഗരാജുവിനെ നേരത്തെ മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് വകുപ്പ് സെക്രട്ടറിയെയും മാറ്റിയത്. കേന്ദ്ര സർവീസിലെ ഡെപ്യൂട്ടേഷൻ പൂർത്തിയാക്കി തിരിച്ചെത്തിയ ഡി. ബാലമുരളിയാണ് പുതിയ ഗതാഗത വകുപ്പ് സെക്രട്ടറി.

ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും പുതിയ ചുമതലകളും സംബന്ധിച്ച് പൊതുഭരണ വകുപ്പാണ് ഉത്തരവിറക്കിയത്. അനുപമയെ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. ഇതോടൊപ്പം വ്യോമയാനം, മെട്രോ, റെയിൽവേ മേഖലകൾ ഉൾപ്പെടുന്ന ഗതാഗത വകുപ്പിന്റെ അധിക ചുമതലയും അവർക്ക് നൽകി.

ഡി. ബാലമുരളിക്ക് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പിന്റെ സ്പെഷ്യൽ സെക്രട്ടറി പദവിയും നൽകി. വ്യോമയാനം, മെട്രോ, റെയിൽവേ എന്നിവ ഒഴികെയുള്ള ഗതാഗത വകുപ്പിന്റെ അധിക ചുമതലയും കേരള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ പദവിയും അദ്ദേഹം വഹിക്കും.

vachakam
vachakam
vachakam

ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമ്മിള മേരി ജോസഫിനെ ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിക്കുള്ള അധിക ചുമതലകളിൽനിന്ന് ഒഴിവാക്കുകയും ചെയ്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam