മലപ്പുറം: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയെത്തിയ യുവാവിന്റെ പോക്കറ്റില്‍നിന്ന് പിടിച്ചെടുത്തത് എംഡിഎംഎ. 21.42 ഗ്രാം എം.ഡി.എം.എയാണ് പൊലീസ് പിടിച്ചെടുത്തത്.
പട്ടാമ്പി ആമയൂര്‍ ചിരങ്ങന്‍തൊടി വീട്ടില്‍ സിബിൻ്റെ വസ്ത്രത്തിലെ പോക്കറ്റിൽ നിന്നാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ഇയാളെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തു.
എടപ്പാളില്‍വെച്ചാണ് സിബിന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റതിന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ആശുപത്രിയിലെ ചികിത്സയുടെ ഭാഗമായി പാൻ്റിൻ്റെ പോക്കറ്റിൽ നിന്ന് പൊതി കണ്ടെത്തുകയായിരുന്നു. പിന്നാലെ ഡോക്‌ടർക്ക് സംശയം തോന്നിയതോടെ അതീവ രഹസ്യമായി പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പെരിന്തല്‍മണ്ണ പൊലീസ് ആശുപത്രിയിലെത്തി. പൊതിയിലുള്ളത് എംഡിഎംഎയാണെന്ന് സ്ഥിരീകരിച്ചതോടെ യുവാവിനെ കസ്റ്റഡിയിലെടുത്ത്, പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.
എംഡിഎംഎ ലഭിച്ചത് എവിടെ നിന്ന്, ലഹരിമരുന്ന് വിൽപ്പനയാണോ ലക്ഷ്യം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല. ഇയാളുടെ ലഹരി മാഫിയ ബന്ധങ്ങളടക്കം പൊലീസ് അന്വേഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രതിയുടെ യാത്രാവിവരങ്ങളും ഫോണ്‍ സംഭാഷണങ്ങളും ഉള്‍പ്പെടെ പരിശോധിക്കുമെന്നാണ് പൊലീസ് അറിയിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
