കോഴിക്കോട്: റേഞ്ച് റോവര്‍ വിവാദത്തില്‍ ന്യായീകരണവുമായി മന്ത്രി കെ എം ഷാജി. മന്ത്രി സഞ്ചരിക്കുന്ന വാഹനമാണ് മന്ത്രിയുടെ വാഹനം. മന്ത്രിയുടെ വാഹനത്തില്‍ സഞ്ചരിക്കുന്നവരെല്ലാം മന്ത്രിമാരല്ല. മന്ത്രിയുടെ കാറില്‍ മറ്റൊരാള്‍ യാത്ര ചെയ്താല്‍ നിയമവിരുദ്ധമാണെന്ന് കെ എം ഷാജി വ്യക്തമാക്കി.
ഔദ്യോഗിക പദവി സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത് എന്നാണ് നിയമമെന്നും സ്വകാര്യ വാഹനങ്ങള്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും കെ എം ഷാജി പറഞ്ഞു. റേഞ്ച് റോവറിന്റെ മുന്നില്‍ നില്‍ക്കുന്ന രീതിയില്‍ പുറത്തുവന്ന തന്റെ ഫോട്ടോ എഐ നിര്‍മ്മിതമാണ്. മുഖ്യധാര മാധ്യമങ്ങള്‍ അടക്കം ഇത് നല്‍കി. കുടുംബത്തിന്റെ വ്യാജ ഫോട്ടോ സൈബര്‍ വിഭാഗം പ്രചരിപ്പിച്ചു. കെ എം ഷാജിക്ക് വ്യക്തിത്വം ഉണ്ട്. തോന്നിവാസം പറയാനല്ല മാധ്യമങ്ങള്‍. ചട്ടം അറിയില്ലെങ്കില്‍ ചട്ടമ്പിത്തരം പറയരുതെന്നും കെ എം ഷാജി ആരോപിച്ചു.
മാധ്യമങ്ങള്‍ ഏകപക്ഷീയമായാണ് വാര്‍ത്ത നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.കെ എം ഷാജി ആഡംബര വാഹനത്തില്‍ യാത്ര ചെയ്തുവെന്നാണ് ആദ്യം പുറത്തുവന്ന വാര്‍ത്ത. തെരഞ്ഞെടുപ്പില്‍ കൊടുത്ത കണക്കില്‍ ഇത്രയും വലിയ വാഹനം വാങ്ങാന്‍ കഴില്ലെന്ന് പിന്നീട് പറഞ്ഞു. അഴീക്കോട് എംഎല്‍എയായിരുന്ന സമയത്ത് ഉപയോഗിച്ചതും ഇതേ വാഹനമായിരുന്നു. ആദ്യം തന്റെ വാഹനമെന്നും പിന്നീട് സുഹൃത്തിന്റെ വാഹനമാണെന്നും പറഞ്ഞു. പ്രത്യുപകാരമെന്ന നിലയിലാണ് തനിക്ക് വാഹനം നല്‍കിയതെന്നായിരുന്നു അതിന് ശേഷം പറഞ്ഞത്.
വിദേശത്ത് പോയപ്പോള്‍ തനിക്കൊപ്പം ബാര്‍ ഉടമ ഉണ്ടായി എന്നായി പിന്നീടുള്ള പ്രചാരണം. ബാര്‍ ഉടമ പിണറായിക്കും ഷംസീറിനും ഒപ്പമുള്ള ചിത്രം പുറത്തുവന്നപ്പോള്‍ വിവാദം മാറി. സിപിഐഎം സൈബര്‍ വിങിന്റെ പരിശ്രമം മുഖ്യധാര മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.പതിനായിരത്തോളം അനധികൃത നിയമനങ്ങള്‍ തന്റെ വകുപ്പില്‍ കഴിഞ്ഞ 10 വര്‍ഷം നടത്തി. അത് പുറത്തുവരുമെന്ന വിറളിയാണ് അവര്‍ക്ക്. അതിനാലാണ് തന്നെ വേട്ടയാടുന്നതെന്നും കെ എം ഷാജി പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
