സെന്റർ ഫോർ കണ്ടിന്യൂയിംഗ് എജ്യുക്കേഷൻ കേരളയുടെ ഡയറക്ടറായി ഡോ. എം.സി. ദിലീപ്കുമാർ

SEPTEMBER 26, 2026, 11:53 PM

കൊച്ചി: സെന്റർ ഫോർ കണ്ടിന്യൂയിംഗ് എജ്യുക്കേഷൻ കേരളയുടെ (സി.സി.ഇ.കെ) പുതിയ ഡയറക്ടറായി ഡോ.എം.സി. ദിലീപ് കുമാർ നിയമിതനായി. വിദ്യാഭ്യാസ, സാംസ്‌ക്കരിക, സാമൂഹ്യ മേഖലകളിലെ മൂന്നു പതിറ്റാണ്ടിന്റെ സ്തുത്യർഹമായ സേവനം ഡോ. ദിലീപ് കുമാറിനെ ശ്രദ്ധേയനാക്കി. പ്രമുഖ വിദ്യാഭ്യാസ വിദഗ്ധനെന്ന നിലയിലാണ് ഡോ. എം.സി. ദിലീപ് കുമാറിന്റെ നിയമനം. 

ഉന്നത വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനായ ഭരണസമിതിക്ക് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകൾ, പോളിടെക്‌നിക്കുകൾ, ആർട്‌സ് ആൻഡ് സയൻസ് കോളേജുകൾ എന്നിവ കേന്ദ്രീകരിച്ച് തൊഴിൽ അധിഷ്ഠിത സ്‌കിൽ ഡെവലപ്‌മെന്റ് കോഴ്‌സുകളും തുടർവിദ്യാഭ്യാസ പരിപാടികളും നടത്തുന്ന സർക്കാർ സ്ഥാപനമാണ് സി.സി.ഇ.കെ.

കൂടാതെ കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിയ്ക്കുന്ന സിവിൽ സർവ്വീസ് അക്കാഡമിയും ഇദ്ദേഹത്തിന്റെ കീഴിലായിരിയ്ക്കും പ്രവർത്തിയ്ക്കുക. 

vachakam
vachakam
vachakam

കാലടി ആസ്ഥാനമായ സംസ്‌കൃത സർവകലാശാലയുടെ വി.സിയായി പ്രവർത്തിച്ച കാലത്ത് ടെക്‌നോളജി എനേബിൾഡ് ലേണിംഗിനും സംസ്‌കൃതത്തെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കുന്നതിനും അദ്ദേഹം പരിശ്രമിച്ചിരുന്നു.  

കേരള കലാമണ്ഡലം കൽപ്പിത സർവകലാശാല വി.സി യായും, കണ്ണൂർ സർവകലാശാല വി.സി ഇൻചാർജ് ആയും പ്രവർത്തിച്ചിട്ടുണ്ട്.

നാക്, യു.ജി.സി പിയർ ടീം ചെയർമാൻ എന്ന നിലയിൽ രാജ്യത്തെ നിരവധി സർവകലാശാലകളുടെ ഗുണനിലവാര പരിശോധനകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. കൂടാതെ ന്യൂഡൽഹിയിൽ യു.പി.എസ്.ഇ സിവിൽ സർവ്വീസ് ഇന്റർവ്യൂ ബോർഡുമെമ്പറുമായിരുന്നു.

vachakam
vachakam
vachakam

ഐ.എ.എസ് ഉദ്യോഗസ്ഥയായിരുന്ന ഇഷിത റോയ് വിരമിച്ച ഒഴിവിലാണ് ഈ നിയമനം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam