വിസ തട്ടിപ്പിൽ പാർവതി മായ ഷാജിക്ക് ഇഡി കുരുക്ക്; മറ്റുപ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ്

SEPTEMBER 26, 2026, 11:21 PM

കൊച്ചി: ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജി ഉൾപ്പെട്ട വിസാ തട്ടിപ്പ് കേസിൽ കൊച്ചി പൊലീസ് തിങ്കളാഴ്ച ഇഡിക്ക് റിപ്പോർട്ട് നൽകും. പ്രതികൾ വിദേശത്തേക്ക് കടത്തിയ പണത്തിന്റെ വിവരങ്ങളടക്കമാണ് പൊലീസ് ഇഡിക്ക് റിപ്പോർട്ട് നൽകുക.

അതിനിടെ കേസിലെ മറ്റുപ്രതികൾക്കായി പൊലീസ് ഉടൻ തന്നെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. പാർവതിയുടെ പങ്കാളി അനീഷ് മേനോൻ ഉൾപ്പെടെയുള്ളവരാണ് കേസിലെ മറ്റുപ്രതികൾ. ഇതിൽ അനീഷ് അടക്കമുള്ളവർ വിദേശത്താണ്.

വിദേശത്ത് ജോലി വാ​ഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിലാണ് ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അർമേനിയ, പോളണ്ട്, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ജോലി വാ​ഗ്ദാനംചെയ്താണ് പണം തട്ടിയെടുത്തത്.

vachakam
vachakam
vachakam

പണം നഷ്ടപ്പെട്ടവർ നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസാണ് ആംസ്റ്റർ ഏജൻസി ഉടമകൾക്കെതിരേ കേസെടുത്തത്. പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടുകേസുകളിൽ ഒന്നാംപ്രതിയാണ് പാർവതി. കേസിൽ പാർവതി പിടിയിലായ വാർത്തയറിഞ്ഞ് കൂടുതൽപേർ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. അതിനിടെ, പാർവതി മായയുടെ ജാമ്യാപേക്ഷയിൽ കോടതി തിങ്കളാഴ്ച വിധി പറയും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam