ഗ്യാനേഷ് കുമാർ ബിജെപിയുടെ കൊട്ടേഷൻ സംഘത്തിൻ്റെ തലവനെന്ന് കെ.സി.വേണുഗോപാൽ

SEPTEMBER 26, 2026, 10:39 AM

തിരുവനന്തപുരം: കേരള കേഡറിൽ സർവീസിൽ തുടരുന്നതിനിടെ ഗ്യാനേഷ് കുമാർ തന്നോട് ബിജെപിയിൽ ചേരാൻ ആവശ്യപ്പെട്ടിരുന്നുവെന്ന മുൻ ചീഫ് സെക്രട്ടറി ജിജി തോംസന്റെ വെളിപ്പെടുത്തൽ അതീവ ഗുരുതരമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. 

രാജ്യത്തെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിച്ച് മോദിയെയും അമിത്ഷായേയും സർക്കാർ തലപ്പത്ത്കുടിയിരുത്താൻ ബിജെപിയുടെ കൊട്ടേഷൻ പണി ഏറ്റെടുത്ത ആളാണ് ഗ്യാനേഷ് കുമാർ എന്നത് ഈ വെളിപ്പെടുത്തലിലൂടെ തെളിഞ്ഞു.

സർവീസിൽ ഇരിക്കുമ്പോൾ തന്നെ ഗ്യാനേഷ് കുമാർ ബിജെപിക്ക് വേണ്ടി ആളുകളെ റിക്രൂട്ട് ചെയ്തിരുന്നു. ഇതിനൊക്കെ ലഭിച്ച പ്രതിഫലമാണ് വിരമിച്ച ശേഷം ലഭിച്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പദവിയും ആ പദവിയിൽ നിന്നും വിരമിച്ച ശേഷം പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ലെന്ന് പാർലമെൻറിൽ നിയമനിർമാണം നടത്തിയതുമെന്ന് വേണുഗോപാൽ പറഞ്ഞു. രാജ്യത്ത് ജനാധിപത്യത്തിന് വിലയില്ലാതാക്കി തിരഞ്ഞെടുപ്പുകൾ അട്ടിമറിച്ച് ഭരണം പിടിച്ചെടുക്കുന്ന കൊള്ള സംഘത്തിന് നേതൃത്വം നൽകുന്ന ഗ്യാനേഷ്കുമാറിനെ ചവിട്ടിപ്പുറത്താക്കണമെന്നും കെ.സി.വേണുഗോപാൽ ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

ആർഎസ്എസിന്റെ ഗണ വേഷവും ധരിച്ചാണ് ഗ്യാനേഷ് കുമാർ ചീഫ് ഇലക്ഷൻ കമ്മീഷണറായി ചുമതലയേറ്റത്. വിരമിച്ച ശേഷം ലഭിച്ച വരുമാനദായകമായ പദവിക്ക് തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കുന്നതിലൂടെയാണ് ഗ്യാനേഷ് കുമാർ പ്രത്യുപകാരം ചെയ്തുകൊണ്ടിരിക്കുന്നത്.സർവീസിൽ ഇരിക്കെ അഴിമതി ആരോപണങ്ങൾ നേരിട്ട ഒരു വിശ്വാസതയും ഇല്ലാത്ത ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാർ. അഴിമതിക്കാരെ ഇത്തരം ഉദ്യോഗസ്ഥരെ തിരഞ്ഞ് പിടിച്ച് ഉന്നത സ്ഥാനങ്ങളിൽ നിയോഗിക്കുന്നത്  സംഘപരിവാറിന്റെ പൊതുവായ രീതിയായി മാറിക്കഴിഞ്ഞു. അഴിമതിക്കുനേരെ കണ്ണടച്ചുകൊണ്ട് ആജ്ഞാനിവർത്തികളെ സൃഷ്ടിക്കുന്ന പ്രവർത്തിയാണ് സംഘപരിവാർ ചെയ്യുന്നത്. ഗ്യാനേഷ് സംഘപരിവാറിന് ഉപകാരസ്മരണ ചെയ്യുമ്പോൾ വഞ്ചിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തെയും അതിൽ വിശ്വസിക്കുന്ന ജനങ്ങളെയുമാണ്.

ജനാധിപത്യത്തെ കൊല്ലാക്കൊല ചെയ്യുന്ന കശാപ്പുകാരനായാണ് ഇന്ത്യയിലെ ജനങ്ങൾ ഇപ്പോൾ ഗ്യാനേഷ് കുമാറിനെ കാണുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്തിരുന്ന ഒരു ഉദ്യോഗസ്ഥനും ഇവ്വിധം തുറന്ന് കാട്ടപ്പെട്ടിട്ടില്ല.എൻ.ഡി.എ മുന്നണിയിൽ നിന്നുതന്നെ ഗ്യാനേഷ് കുമാറിനെതിരെ ശബ്ദം ഉയർന്നുകഴിഞ്ഞു.ജനരോഷത്തിൽ കടപുഴകുന്നതിന് മുൻപ് ഗ്യാനേഷിനെ പുറത്താക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻെറ വിശ്വാസ്യതയും അന്തസ്സും സംരക്ഷിക്കാൻ മോദി സർക്കാർ തയ്യാറാകണമെന്ന് വേണുഗോപാൽ ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam