കടലിലെ രക്ഷാദൗത്യങ്ങളും നിരീക്ഷണവും കൂടുതൽ ഊർജ്ജിതമാക്കുന്നതിനായി അത്യാധുനിക ഡ്രോണുകളും ഇന്റർസെപ്റ്റർ ബോട്ടുകളും സജ്ജമാക്കി കേരള കോസ്റ്റൽ പോലീസ്. സംസ്ഥാനത്തെ പതിനെട്ട് കോസ്റ്റൽ പോലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് ഈ ആധുനിക സംവിധാനങ്ങൾ വിന്യസിക്കുന്നത്.
ഇതിന്റെ ഭാഗമായി വിവിധ കമ്പനികളുടെ ഡ്രോണുകളുടെ പരീക്ഷണ പറക്കൽ ആഴിമലയ്ക്ക് സമീപമുള്ള അടിമലത്തുറ തീരത്ത് വിജയകരമായി പൂർത്തിയാക്കി. കടലപകടങ്ങളിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ നീക്കം.
പ്രധാനമായും മൂന്ന് തരം ഡ്രോണുകളാണ് കോസ്റ്റൽ പോലീസ് സേനയുടെ ഭാഗമാകുന്നത്. കടലിൽ അഞ്ച് കിലോമീറ്റർ വരെ ദൂരത്തിൽ തിരച്ചിൽ നടത്തുന്ന സർവെയ്‌ലൻസ് ഡ്രോണുകൾ, അപകടത്തിൽപ്പെട്ടവർക്ക് ലൈഫ് ബോയയും റോപ്പും എത്തിച്ചുനൽകുന്ന റെസ്‌ക്യൂ ഡ്രോണുകൾ, പത്ത് കിലോമീറ്റർ ദൂരത്തിൽ പോയി ദൃശ്യങ്ങൾ തത്സമയം അയക്കാൻ ശേഷിയുള്ള ഫിക്‌സഡ് വിങ് ഡ്രോണുകൾ എന്നിവയാണവ. സംസ്ഥാന പോലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഡ്രോണുകൾ ഘട്ടമായി ലഭ്യമാക്കുന്നതെന്ന് സൈബർ ഓപ്പറേഷൻസ് വിഭാഗം വ്യക്തമാക്കി.
തീരദേശ പോലീസിനെ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി സമർപ്പിക്കപ്പെട്ട പ്രത്യേക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് ആവശ്യമായ തുക അനുവദിച്ച് ഉപകരണങ്ങൾ വാങ്ങാൻ ഉത്തരവിട്ടത്. പുതിയ ഇന്റർസെപ്റ്റർ ബോട്ടുകൾ കൂടി എത്തുന്നതോടെ ഉൾക്കടലിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനും അടിയന്തര ഘട്ടങ്ങളിൽ വേഗത്തിൽ രക്ഷാപ്രവർത്തനം നടത്താനും കോസ്റ്റൽ പോലീസിന് സാധിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
