കുത്തേറ്റ എംഡിഎംഎ കേസ് പ്രതി കീർത്തനയുടെ ആരോ​ഗ്യനില ​ഗുരുതരം

SEPTEMBER 26, 2026, 10:21 PM

കോഴിക്കോട്: കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന വടകര എംഡിഎംഎ കേസ് പ്രതി കീർത്തനയുടെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് കീർത്തന ചികിത്സയിൽ കഴിയുന്നത്.

അഞ്ചുതവണയാണ് കീർത്തനയ്ക്ക് കുത്തേറ്റത്. ഇതിൽ കഴുത്തിലേറ്റ മുറിവ് ആഴത്തിലുള്ളതാണ്. ശനിയാഴ്ചയാണ് വടകര പൊലീസ് സ്റ്റേഷൻ വളപ്പിൽവെച്ച് കീർത്തനയെ പങ്കാളിയായ ജിനീഷ് കുത്തിപ്പരിക്കേൽപ്പിച്ചത്.

മുൻവൈരാഗ്യമാണ് കൊലപാതകശ്രമത്തിന് പിന്നിലെന്നാണ് പ്രതിയുടെ മൊഴി. ബിആർസി അധ്യാപികയായ കീർത്തനയും ജിനീഷും രണ്ടുവർഷമായി ഒരുമിച്ചായിരുന്നു താമസമെന്നാണ് പൊലീസ് പറയുന്നത്.

vachakam
vachakam
vachakam

ഇരുവരും തമ്മിൽ നേരത്തേ പ്രശ്നങ്ങളുണ്ട്. കീർത്തനയുടെ ചില സുഹൃദ്ബന്ധങ്ങളിൽ ജിനീഷിന് എതിർപ്പുണ്ടായിരുന്നു. ഇതിനിടെ ചില ഇൻസ്റ്റ​ഗ്രാം പോസ്റ്റുകളും സുഹൃത്തുക്കളുടെ ഭീഷണിയും പ്രതിയെ പ്രകോപിപ്പിച്ചു. ഇതോടെയാണ് കൊലപാതകം നടത്താൻ തീരുമാനിച്ചതെന്നും ഇതിനായി ഒരാഴ്ച മുൻപാണ് കത്തി വാങ്ങിയതെന്നും ജിനീഷ് മൊഴി നൽകിയിട്ടുണ്ട്.

എംഡിഎംഎ കേസിലെ ജാമ്യവ്യവസ്ഥകളുടെ ഭാ​ഗമായി കീർത്തന പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോളായിരുന്നു ആക്രമണം. ​ഗുരുതരമായി പരിക്കേറ്റ കീർത്തനയെ പൊലീസ് ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രതി ജിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam