കാസർകോട്: കാസർകോട് ബദിയടുക്കയിൽ കെഎസ്ഇബിയുടെ ലക്ഷങ്ങൾ വിലമതിക്കുന്ന കേബിളുകൾ മോഷണം പോയ കേസിൽ നാലുപേർ അറസ്റ്റിലായി. ബെംഗളൂരു സ്വദേശികളായ നവീൻ, ഷാഹിദ്, നൗഷാദ്, ബദിയടുക്ക പെർള സ്വദേശി മുഹമ്മദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.മോഷണസംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ട്രാൻസ്ഫോർമറിന് സമീപം നിർമാണ ആവശ്യങ്ങൾക്കായി രണ്ട് വലിയ ഡ്രമ്മുകളിലായി സൂക്ഷിച്ചിരുന്ന ഭാരമേറിയ കേബിളുകൾ സംഘം ടിപ്പറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. ആദ്യത്തെ ഡ്രം കയറ്റി സ്ഥലത്തുനിന്ന് മാറ്റിയ ശേഷം അരമണിക്കൂറിന് ശേഷം തിരിച്ചെത്തിയാണ് രണ്ടാമത്തെ ഡ്രമ്മും കടത്തിക്കൊണ്ടുപോയത്.
പിന്നീട്, മോഷ്ടിച്ച കേബിളുകൾ കാസർകോട്ടെ ഒരു ആക്രിക്കടയിലാണ് സംഘം വിറ്റത്. ഈ ആക്രിക്കടയിൽ നിന്ന് പൊലീസ് മോഷണവസ്തുക്കൾ കണ്ടെടുത്തു. മുഖംമൂടി ധരിച്ചാണ് പ്രതികൾ മോഷണം നടത്തിയതെങ്കിലും ഇവരുടെ സിസിടിവി ദൃശ്യങ്ങൾ വ്യക്തമായി ലഭിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക പൊലീസ് സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ അറസ്റ്റുചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
