പത്തനംതിട്ട: സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫെന്നി നൈനാന്റെ പരാതിയില്‍ യൂട്യൂബര്‍ രാജന്‍ ജോസഫ് വീണ്ടും അറസ്റ്റിലായി.അടൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.
നേരത്തെയും രണ്ട് തവണ രാജന്‍ ജോസഫ് അറസ്റ്റിലായിരുന്നു.കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്തംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിലായിരുന്നു അറസ്റ്റ്.ഈ കേസിലെ ജാമ്യവസ്ഥകളുടെ ലംഘനം കൂടി ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ജൂലൈ 12നാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയില്‍ രാജന്‍ ജോസഫിനെ ആദ്യം അറസ്റ്റ് ചെയ്തത്.തുടർന്ന്, ജാമ്യത്തിലിറങ്ങിയ പിന്നാലെ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് വീണ്ടും അപകീര്‍ത്തികരമായ വീഡിയോകള്‍ ഇയാള്‍ പോസ്റ്റ് ചെയ്തു. സമാനമായ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കരുത് എന്ന കര്‍ശന വ്യവസ്ഥയിലായിരുന്നു ജാമ്യം ലഭിച്ചത്. എന്നാല്‍, ജാമ്യം കിട്ടി പുറത്തിറങ്ങിയ അന്നുതന്നെ രാജന്‍ ജോസഫ് ശ്രീനാദേവിയെ അധിക്ഷേപിക്കുന്ന വീഡിയോ യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിച്ചു.പിന്നാലെയാണ് ജൂലൈ 17ന് വീണ്ടും അറസ്റ്റിലായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
