മുട്ടിൽ മരംമുറി കേസ്: കുറ്റപത്രം ഫയലിൽ സ്വീകരിച്ച് ബത്തേരി കോടതി 

SEPTEMBER 26, 2026, 1:30 AM

വയനാട്: മുട്ടിൽ മരം മുറി കേസിൽ കുറ്റപത്രം ഫയലിൽ സ്വീകരിച്ച് ബത്തേരി കോടതി.  പിഴവുകൾ തിരുത്തി വനം വകുപ്പ് സമർപ്പിച്ച കുറ്റപത്രമാണ് സ്വീകരിച്ചത്.

കോടതി ചൂണ്ടിക്കാട്ടിയ അവ്യക്തതകൾ വനം വകുപ്പ് തിരുത്തി. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കുറ്റപത്രം ഫയലിൽ സ്വീകരിച്ചത്. പിഴവുകൾ കാരണം 17ന് സമർപ്പിച്ച കുറ്റപത്രം കോടതി മടക്കിയിരുന്നു. ഇന്നലെ പിഴവുകൾ തിരുത്തി വനംവകുപ്പ് വീണ്ടും കുറ്റപത്രം സമർപ്പിച്ചിരുന്നു.

കഴിഞ്ഞദിവസമാണ് മുട്ടില്‍ മരംമുറി കേസില്‍ വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രം കോടതി മടക്കിയത്. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയത് ഗുരുതര പിഴവ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഗുരുതര പിഴവുകള്‍ ഉണ്ടെന്നും കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയത് വീഴ്ചയാണെന്നും കോടതി പറഞ്ഞു. കഴിഞ്ഞ 17നാണ് വനം വകുപ്പ് ബത്തേരി മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.   അഞ്ച് വര്‍ഷത്തിന് ശേഷമാണ് ബത്തേരി കോടതിയില്‍ വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. എന്തുകൊണ്ട് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകി എന്നത് സംബന്ധിച്ചുള്ള വിവരങ്ങളോ റിപ്പോര്‍ട്ടോ ഇതില്‍ ചേര്‍ത്തിട്ടില്ല.  ഇതിലെ ചില പൊരുത്തക്കേടുകളുമാണ് പ്രധാനമായും കോടതി ചൂണ്ടിക്കാണിച്ചത്.

vachakam
vachakam
vachakam

ചോറ്റാനിക്കര കോടതിയിലെ വഞ്ചനാക്കേസുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് ഈ കുറ്റപത്രം.   വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നും തള്ളണമെന്നും ആവശ്യപ്പെട്ട് അഗസ്റ്റിന്‍ സഹോദരന്മാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹരജി തള്ളിയിരുന്നു. തുടര്‍ന്ന് അഗസ്റ്റിന്‍ സഹോദരന്മാര്‍ സുപ്രിംകോടതിയെയും സമീപിച്ചിരുന്നു. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam