ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ടു​ന്ന​ത് ത​ട​യാ​ൻ  നീ​ക്കം ന​ട​ന്നു​വെ​ന്ന് മു​ൻ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ  

SEPTEMBER 26, 2026, 1:58 AM

തി​രു​വ​ന​ന്ത​പു​രം: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ടു​ന്ന​ത് ത​ട​യാ​ൻ സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​നി​ൽ നീ​ക്കം ന​ട​ന്നു​വെ​ന്ന് മു​ൻ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ ഡോ.​എ.​അ​ബ്ദു​ൾ ഹ​ക്കീം. ഡോ. അ​ബ്ദു​ൾ ഹ​ക്കീം ര​ചി​ച്ച മ​ല​യാ​ള സി​നി​മ, ഹേ​മ ക​മ്മി​റ്റി പ​റ​ഞ്ഞ​തും സ​ർ​ക്കാ​ർ പ​റ​യാ​ത്ത​തും എ​ന്ന പു​സ്ത​ക​ത്തി​ലാ​ണ് നി​ർ​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ പു​സ്ത​കം പു​റ​ത്തി​റ​ങ്ങും. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ൻറെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന മേ​യ് വ​രെ റി​പ്പോ​ർ​ട്ടി​ൽ ന​ട​പ​ടി​യൊ​ന്നും സ്വീ​ക​രി​ക്ക​രു​ത്. അ​തി​നു​ശേ​ഷം ആ​ലോ​ചി​ക്കാ​മെ​ന്നും മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞ​താ​യി പു​സ്ത​ക​ത്തി​ൽ അ​ബ്ദു​ൾ ഹ​ക്കീം ആ​രോ​പി​ക്കു​ന്നു.

വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം റി​പ്പോ​ർ​ട്ടി​ൻറെ പ​ക​ർ​പ്പ് ആ​വ​ശ്യ​പ്പെ​ട്ട മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​ത് ന​ൽ​കാ​തി​രി​ക്കാ​ൻ ശ്ര​മം ന​ട​ന്നു. ഇ​തി​നാ​യി ക​മ്മീ​ഷ​ൻറെ മൂ​ന്നം​ഗ ഡി​വി​ഷ​ൻ ബെ​ഞ്ച് അ​സാ​ധാ​ര​ണ​മാ​യി രൂ​പ​വ​ത്ക​രി​ച്ചെ​ന്നും ന​ട​പ​ടി ബോ​ധ​പൂ​ർ​വം വൈ​കി​പ്പി​ച്ചെ​ന്നു​മാ​ണ് അ​ദ്ദേ​ഹ​ത്തി​ൻറെ വെ​ളി​പ്പെ​ടു​ത്ത​ൽ.​ 

 വ്യ​ക്തി​ക​ളു​ടെ സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ഒ​ഴി​വാ​ക്കി ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട​ണ​മെ​ന്ന് 2024 ജൂ​ലൈ അ​ഞ്ചി​ന് ഉ​ത്ത​ര​വി​ട്ട​ത് അ​ന്ന​ത്തെ വി​വ​രാ​വ​കാ​ശ ക​മ്മി​ഷ​ണ​റാ​യി​രു​ന്ന ഡോ. ​അ​ബ്ദു​ൾ ഹ​ക്കീ​മാ​യി​രു​ന്നു.

vachakam
vachakam
vachakam

എ​ന്നാ​ൽ ഉ​ത്ത​ര​വ​നു​സ​രി​ച്ച് റി​പ്പോ​ർ​ട്ടി​ൻറെ പൂ​ർ​ണ പ​ക​ർ​പ്പ് ന​ൽ​കി​യി​ല്ലെ​ന്ന പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ടു​ന്ന​ത് ത​ട​യാ​ൻ നീ​ക്കം ന​ട​ന്ന​തെ​ന്നാ​ണ് ഹ​ക്കീ​മി​ൻറെ വെ​ളി​പ്പെ​ടു​ത്ത​ൽ. മൂ​ന്നം​ഗ ഡി​വി​ഷ​ൻ ബെ​ഞ്ച് എ​ന്ന ച​തി എ​ന്ന അ​ധ്യാ​യ​ത്തി​ലാ​ണ് വി​വ​രാ​വ​കാ​ശ ക​മ്മി​ഷ​നി​ലെ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കു​ന്ന​ത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam