ആറുപേർക്ക് പുതുജീവൻ നൽകി  രാധാകൃഷ്ണൻ പോറ്റി:  ഗ്രീൻ കൊറിഡോർ സജ്ജമാക്കുമെന്ന് സർക്കാർ

SEPTEMBER 26, 2026, 1:47 AM

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. മരണാനന്തരം കൊല്ലം സ്വദേശി രാധാകൃഷ്ണൻ പോറ്റിയുടെ അവയവങ്ങൾ ദാനം ചെയ്യുന്നുന്നു. ആറുപേർക്ക് പുതുജീവൻ നൽകിയാണ് രാധാകൃഷ്ണൻ മടങ്ങുന്നത്.

ഈ മാസം 21നാണ് രാധാകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകുന്നേരം മരണം സംഭവിച്ചു. മസ്തിഷ്കത്തിലെ രക്തസ്രാവം ആണ് മരണകാരണം. രണ്ട് കിഡ്നിയും, ലിവറും ഉൾപ്പെടെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്യുക. 

ഒരു വൃക്ക കോട്ടയം മെഡിക്കൽ കോളേജിലെ രോഗിക്ക് നൽകും.   തിരുവനന്തപുരം കിംസിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് വൃക്ക കൊണ്ടുപോകുന്നതിനായി ഗ്രീൻ കൊറിഡോർ സജ്ജമാക്കുമെന്ന് സർക്കാർ അറിയിച്ചു. 

vachakam
vachakam
vachakam

ഒരു മരണാനന്തര ദാതാവിന് ഏകദേശം 8 പേരുടെ ജീവൻ രക്ഷിക്കാനും നിരവധി പേരുടെ ജീവിതം മെച്ചപ്പെടുത്താനും സാധിക്കും. ഹൃദയം, കരൾ, വൃക്കകൾ, ശ്വാസകോശം, പാൻക്രിയാസ്, ചെറുകുടൽ തുടങ്ങിയ പ്രധാന അവയവങ്ങളും കോർണിയ, ചർമ്മം  തുടങ്ങിയവയാണ് സാധാരണയായി ദാനം ചെയ്യുന്നത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam