വിദ്യാർത്ഥിനിയുടെ കൈവെള്ളയിൽ അടിച്ച അധ്യാപകനെതിരെ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. 

SEPTEMBER 26, 2026, 12:54 AM

കൊച്ചി:  വിദ്യാർത്ഥിനിയുടെ കൈവെള്ളയിൽ അടിച്ച അധ്യാപകനെതിരെ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ വിസിറ്റിങ് ഫാക്കൽറ്റിയും തിരുവനന്തപുരം സ്വദേശിയുമായ രാജ വാരിയർക്കെതിരായ കേസാണ് റദ്ദാക്കിയത്. അധ്യാപകൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യന്റെ ഉത്തരവ്.

2021 നവംബറിലായിരുന്നു സംഭവം. തൃശ്ശൂർ വെസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിലെ രണ്ടാം പ്രതിയായ വകുപ്പ് മേധാവിയെ കോടതി നേരത്തേ ഒഴിവാക്കിയിരുന്നു. പരാതിപ്പെടാൻ ഫോൺ വിളിച്ചപ്പോൾ വിദ്യാർത്ഥിനിയെ അധിക്ഷേപിച്ചെന്നായിരുന്നു വകുപ്പ് മേധാവിക്കെതിരായ ആരോപണം.

ക്ലാസിനിടെ ഉറക്കംതൂങ്ങിയ വിദ്യാർത്ഥിനിയെ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രേരിപ്പിക്കുന്നതിനായിരുന്നു അധ്യാപകൻ വിദ്യാർത്ഥിനിയുടെ കൈവെള്ളയിൽ അടിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചെന്നടക്കം ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പരാതിയിൽ അധ്യാപകനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. 

vachakam
vachakam
vachakam

സംഭവം മറ്റ് വിദ്യാർത്ഥികളുടെ സാന്നിധ്യത്തിലാണ് നടന്നതെന്നും അതിനാൽ അധ്യാപകന് ദുരുദ്ദേശ്യമുണ്ടായിരുന്നുവെന്ന് കരുതാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.  എഫ്ഐആറും തൃശ്ശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ തുടർനടപടികളും ഹൈക്കോടതി റദ്ദാക്കി. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam