'മത്സരിച്ചാല്‍ കേന്ദ്രമന്ത്രിയാക്കാമെന്ന് വാഗ്ദാനം ചെയ്തു'; ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ജിജി തോംസണ്‍

SEPTEMBER 26, 2026, 8:00 AM

തിരുവനന്തപുരം: രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരേ ഗുരുതര ആരോപണവുമായി മുന്‍ കേരള ചീഫ് സെക്രട്ടറിയും മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ജിജി തോംസണ്‍. കേന്ദ്ര സര്‍വീസിലിരിക്കെ ഗ്യാനേഷ് കുമാര്‍ തന്നോട് ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കാന്‍ നിര്‍ദേശിച്ചെന്നും, ജയിച്ചാല്‍ കേന്ദ്രമന്ത്രിയാക്കാമെന്ന് വാഗ്ദാനം ചെയ്‌തെന്നുമാണ് ജിജി തോംസണിന്റെ വെളിപ്പെടുത്തല്‍.

2016-ല്‍ ഇരുവരും ഒരുമിച്ച് ഡല്‍ഹിയിലേക്ക് നടത്തിയ വിമാനയാത്രയ്ക്കിടയിലാണ് ഈ സംഭാഷണമുണ്ടായത്. അന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ ഉദ്യോഗസ്ഥനായിരുന്ന ഗ്യാനേഷ് കുമാര്‍, സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍നിന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ക്ഷണിക്കുകയായിരുന്നു. എം.പി.യും തുടര്‍ന്ന് കേന്ദ്രമന്ത്രിയുമായി മുന്നോട്ടുപോവാന്‍ ഉപദേശിച്ചെങ്കിലും ആ ഓഫര്‍ താന്‍ അപ്പോള്‍തന്നെ നിരസിച്ചതായി ജിജി തോംസണ്‍ വ്യക്തമാക്കി.

ഭരണഘടനാ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്ന വ്യക്തിയില്‍ നിന്ന് ഇത്തരം ഒരു രാഷ്ട്രീയ ഓഫര്‍ വന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളിലെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടുകയും പ്രതിപക്ഷം ദേശീയതലത്തില്‍ പ്രതിഷേധം കടുപ്പിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഈ നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam