പത്തനംതിട്ട: ശബരിമല കുത്തക ലേലത്തിൻ്റെ വിവരം ചോർന്നു. ഓരോ കടയിലേക്കും ടെൻഡറിൽ പങ്കെടുത്ത ആളുകളുടെ പേര് വിവരമാണ് പുറത്തായത്.
ഇതേത്തുടർന്ന് 110 കടകൾക്കായി റീ-ടെൻഡർ നടത്താൻ തീരുമാനമായി. വിവരങ്ങൾ ഉദ്യോഗസ്ഥർ വഴി ചോർന്നതായാണ് സംശയം. ടെൻഡറിൽ സുതാര്യത കൊണ്ടുവരാൻ ഇ- ലേലം നടപ്പാക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് തിരിച്ചടിയുണ്ടായത്.
ഇതിനെ തുടർന്ന് സെപ്റ്റംബർ 28ന് നടത്താനിരുന്ന ലേലവും റദ്ദാക്കി. കുത്തക ലേലത്തിൻ്റെ വിവരം ചോർന്നതുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
