കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീർത്തനയ്ക്ക് നേരെ നടന്നത് കൊലപാതക ശ്രമമെന്ന് പ്രതി ജെനീഷ്. സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ കീര്‍ത്തന അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പങ്കുവച്ചത് പ്രകോപിപ്പിച്ചെന്നും പ്രതിയുടെ മൊഴി.
കീര്‍ത്തന എംഡിഎംഎ കേസില്‍ പ്രതിയായതും ആക്രമിക്കാനുള്ള കാരണമാണെന്നും ഒരാഴ്ചയായി കത്തിയുമായി കാത്തിരിക്കുകയായിരുന്നുവെന്നും പ്രതിയുടെ മൊഴിയില്‍ പറയുന്നു.
പെരുവണ്ണാമൂഴി സ്വദേശിയായ ജെനീഷ് നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. ജെനീഷും കീര്‍ത്തനയും ലിവിങ് റിലേഷനിലായിരുന്നു. ശനിയാഴ്ച രാവിലെ വടകര പൊലീസ് സ്റ്റേഷന് മുന്നില്‍ വച്ചാണ് കീര്‍ത്തനയെ പ്രതി ആക്രമിച്ചത്.
ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പ്രകാരം വടകര പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ എത്തിയതായിരുന്നു കീര്‍ത്തന. കുത്തേറ്റ കീര്‍ത്തനയെ ഉടന്‍ തന്നെ വടകര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ഇവരെ കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
