മാസപ്പടി കേസ്: പിണറായിയുടെ വീട്ടിൽ ഇഡി സമൻസ് പതിപ്പിച്ചത് രാഷ്ട്രീയ വിവാദമാകുന്നു

OCTOBER 18, 2026, 1:00 AM

മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് പതിപ്പിച്ചത് രാഷ്ട്രീയ രംഗത്ത് വൻ പ്രതിഷേധങ്ങൾക്ക് തിരികൊളുത്തി. പിണറായിയെ അപമാനിക്കാനുള്ള നീക്കമാണിതെന്ന നിലപാടെടുത്ത് സിപിഎം രാഷ്ട്രീയപരമായ എതിർപ്പുകൾ ശക്തമാക്കാനാണ് ഒരുങ്ങുന്നത്.

തപാൽ മാർഗ്ഗം സമൻസ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നിടത്താണ് ഇഡി ഉദ്യോഗസ്ഥർ നേരിട്ടെത്തി ഭിത്തിയിൽ പതിപ്പിച്ചത്. വരുന്ന വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാണ് സമൻസിലെ നിർദേശം. എന്നാൽ, സുപ്രീം കോടതിയുടെ നിലപാട് വരുന്നതുവരെ പിണറായി ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് അറിയിച്ചിട്ടുണ്ട്.

സമൻസ് സ്വീകരിക്കാൻ വിസമ്മതിച്ച സാഹചര്യത്തിലാണ് വീട്ടിൽ പതിപ്പിക്കേണ്ടി വന്നതെന്ന് ഇഡി ഉദ്യോഗസ്ഥർ വിശദീകരിച്ചു. ഇമെയിൽ വഴി നോട്ടിസ് അയച്ചിരുന്നുവെങ്കിലും പിണറായിയുടെ ഭാഗത്തുനിന്ന് മറുപടി ലഭിച്ചില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

vachakam
vachakam
vachakam

മ്യൂസിയം പോലീസിന്റെ സഹായത്തോടെയാണ് ഇഡി ഉദ്യോഗസ്ഥർ പിണറായിയുടെ വീട്ടിലെത്തിയത്. ഇതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും നിയമപരമായ നടപടിയാണിതെന്നും ഇഡി അറിയിച്ചു. പിഎംഎൽഎ നിയമപ്രകാരം നോട്ടിസ് ഏറ്റെടുക്കാൻ വിസമ്മതിച്ചാൽ താമസസ്ഥലത്ത് പതിപ്പിക്കാമെന്നും ഇഡി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

ചോദ്യം ചെയ്യലിനായി ഇഡിയുടെ സ്പെഷ്യൽ ഡയറക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ഡൽഹിയിൽ നിന്ന് കൊച്ചിയിലെത്തുമെന്നും സൂചനയുണ്ട്. ഇഡി സംഘം എത്തുമ്പോൾ പിണറായിയും ഭാര്യയും മകളും വീട്ടിൽ ഉണ്ടായിരുന്നില്ല. പിണറായി നിലവിൽ കണ്ണൂരിലാണുള്ളത്.

സംഭവം അറിഞ്ഞതിനെ തുടർന്ന് മുൻ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള മുതിർന്ന സി പി എം നേതാക്കൾ പ്രതിപക്ഷ നേതാവിന്‍റെ വീട്ടിലെത്തിയിരുന്നു.

vachakam
vachakam
vachakam

English Summary: The Enforcement Directorate affixed a summons at the residence of former chief minister Pinarayi in Thiruvananthapuram in connection with the monthly payment case. The CPM views this as an attempt to insult Pinarayi and plans to intensify political opposition. Pinarayi will not appear for questioning on Friday, awaiting a Supreme Court decision. ED officials clarified that the summons was affixed at the home as Pinarayi did not accept the postal notice or respond to the email notice.

Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Pinarayi Vijayan, ED Summons, CPM, Monthly Payment Case, Kerala Politics

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam