കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ റിമാൻഡിൽ. എറണാകുളം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പാർവതിയെ റിമാൻഡ് ചെയ്തത്.
അർമേനിയയിലും പോളണ്ടിലുമടക്കം മികച്ച ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് മുന്നൂറോളം പേരിൽ നിന്ന് ഇവർ പണം തട്ടിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. തട്ടിയെടുക്കുന്ന പണം വിദേശത്തേക്ക് കടത്തുന്നതാണ് പതിവ്. ദുബായില്‍ ക്രിപ്റ്റോ കറന്‍സി ഇടപാടിലൂടെയും പാര്‍വതി വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടുണ്ട്.
പ്രതി അറസ്റ്റിലായതോടെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതി പ്രളയമാണ്.ഇന്നലെ മാത്രം 20-ലേറെ പേർ പരാതിയുമായി എത്തിയതായാണ് റിപ്പോർട്ടുകൾ.വിദേശ ജോലി വാഗ്ദാനം ചെയ്ത് അഡ്വാൻസ് ഇനത്തിൽ രണ്ടും മൂന്നും ലക്ഷം രൂപ വീതം വാങ്ങിയ ശേഷം കബളിപ്പിച്ചെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്.വിദേശത്തുള്ള അക്കൗണ്ടുകളിലേക്ക് പണം അയച്ചുനൽകിയെന്നും ജോലി ലഭിക്കാതെ വന്നതോടെ തുക തിരികെ ആവശ്യപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തിയെന്നും ചില പരാതികളിൽ വ്യക്തമാക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
