തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂള്‍ അധ്യാപക, അനധ്യാപക നിയമനങ്ങള്‍ക്ക് പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കി.
ക്രിമിനല്‍ കേസുകളില്‍പ്പെട്ടവര്‍ സര്‍വീസില്‍ ഇടംപിടിക്കുന്നത് തടയാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു.
നേരത്തേ ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പൊതുമേഖല സ്ഥാപങ്ങള്‍, ക്ഷേമനിധി ബോര്‍ഡുകള്‍, സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ ജോലിയില്‍ പ്രവേശിച്ച് ഒരു മാസത്തിനകം പൊലീസ് വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം.
എയ്ഡഡ് സ്‌കൂള്‍ ജീവനക്കാരുടെ നിയമന അംഗീകാരത്തിന് സമര്‍പ്പിക്കേണ്ട രേഖകളില്‍ പൊലീസ് വെരിഫിക്കേഷന്‍ പെര്‍ഫോമ കൂടി ഉള്‍പ്പെടുത്താന്‍ ഉത്തരവില്‍ പറയുന്നുണ്ട്. ഇങ്ങനെ നല്‍കുന്ന പെര്‍ഫോമയില്‍ നിയമനാംഗീകാര അധികാരികള്‍ ബന്ധപ്പെട്ട പൊലീസ് അധികാരികളില്‍ നിന്ന് റിപ്പോര്‍ട്ട് തേടണം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
