ആലപ്പുഴ: എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിൽ ഒടുവിൽ അന്വേഷണത്തിന് പൊലീസ്. കോൺഗ്രസ് നേതാവിന്റെ പരാതിയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് ഉത്തരവിട്ടു.
പരാതിക്കാരനായ കോൺഗ്രസ് നേതാവ് ജോൺസൺ എബ്രഹാമിന്റെ മൊഴിയെടുത്തു. പരാതി നൽകി രണ്ടുമാസത്തിനുശേഷമാണ് പൊലീസ് അന്വേഷണത്തിലേക്ക് കടന്നിരിക്കുന്നത്.
ഡിജിപിക്ക് നേരിട്ട് നൽകിയ പരാതിയിൽ രണ്ടുമാസക്കാലം ഒരു നടപടിയും പൊലീസ് എടുത്തിരുന്നില്ല. സമൂഹമാധ്യമങ്ങളിലൂടെ കെ സി വേണുഗോപാലിനെ നിരന്തരം അധിക്ഷേപിക്കുന്നുവെന്നും ഇത് ആസൂത്രിതമാണെന്നുമായിരുന്നു പരാതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
