2000 രൂപയ്ക്ക് മുകളിലുള്ള ബുക്കിങ്ങുകൾക്ക് അധികനിരക്ക്; ഒക്ടോബർ 15 മുതൽ ട്രെയിൻ ടിക്കറ്റ് നിയമങ്ങളിൽ മാറ്റം

SEPTEMBER 27, 2026, 4:59 AM

ന്യൂഡൽഹി: രാജ്യത്തെ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകളിൽ ഒക്ടോബർ 15 മുതൽ പുതിയ മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) പ്രാബല്യത്തിൽ വന്നേക്കുമെന്ന് റിപ്പോർട്ട്. 2000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ (UPI) പേയ്‌മെന്റുകൾക്ക് ഫ്ലാറ്റ് നിരക്കിൽ തുക ഈടാക്കുമെങ്കിലും, ഇത് യാത്രക്കാരെ നേരിട്ട് ബാധിക്കില്ല.

2000 രൂപയ്ക്ക് മുകളിലുള്ള ബുക്കിംഗുകൾക്ക് ഏകദേശം 5 രൂപയോളം ഫ്ലാറ്റ് നിരക്കിലാണ് അധിക തുക വരുന്നത്. എന്നാൽ എം.ഡി.ആർ നിരക്കുകൾ കച്ചവടക്കാരും ബാങ്കുകളും തമ്മിലുള്ള ഇടപാടുകൾക്ക് മാത്രമാണ് ബാധകമാകുന്നത്.

ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് ഈ തുക ഈടാക്കാൻ പാടില്ലെന്ന് ധനകാര്യ മന്ത്രാലയത്തിന്റെ കർശന നിർദ്ദേശമുള്ളതിനാൽ യാത്രക്കാർ അധിക തുക നൽകേണ്ടതില്ല. ഈ തുക ഐ.ആർ.സി.ടി.സിയും (IRCTC) ഇന്ത്യൻ റെയിൽവേയുമാണ് വഹിക്കേണ്ടത്.

vachakam
vachakam
vachakam

എം.ഡി.ആർ (MDR) നിരക്കുകൾ എങ്ങനെ?

2000 രൂപയ്ക്ക് മുകളിലുള്ള ചില മെർച്ചന്റ് ഇടപാടുകൾക്ക് 0.4 ശതമാനം എം.ഡി.ആർ ബാധകമാണ്. 75,000 രൂപയോ അതിൽ കൂടുതലോ വരുന്ന തുകകൾക്ക് പരമാവധി 300 രൂപയായിരിക്കും എം.ഡി.ആർ പരിധി. പ്രതിമാസ മ്യൂച്വൽ ഫണ്ട് എസ്‌.ഐ.പി (SIP), ഒ.ടി.ടി സബ്സ്‌ക്രിപ്ഷൻ തുടങ്ങിയ യു.പി.ഐ മാൻഡേറ്റ് വഴി നടത്തുന്ന ഇടപാടുകൾക്കും ഉപഭോക്താക്കൾ അധിക തുക നൽകേണ്ടതില്ല.

യു.പി.ഐ ഇടപാടുകളുടെ പേരിൽ ഉപഭോക്താക്കളിൽ നിന്ന് മറഞ്ഞിരിക്കുന്ന ചാർജുകളോ പ്ലാറ്റ്‌ഫോം ഫീസോ ഈടാക്കാൻ പാടില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, യു.പി.ഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള തീരുമാനം പൂർണ്ണമായും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam