നേപ്പാളിൽ ശക്തമായ ഹിമപാതം; പർവതാരോഹകർ ഉൾപ്പെടെ 10 പേരെ കാണാതായി, തിരച്ചിൽ ഊർജ്ജിതം.

SEPTEMBER 27, 2026, 5:15 AM

കാഠ്മണ്ഡു: പശ്ചിമ നേപ്പാളിലെ മനാങ് ജില്ലയിലുണ്ടായ ശക്തമായ ഹിമപാതത്തിൽ പർവതാരോഹകർ ഉൾപ്പെടെ 10 പേരെ കാണാതായി. 7,126 മീറ്റർ ഉയരമുള്ള ഹിംലങ് ഹിമാൽ പർവതത്തിന്റെ ബേസ് ക്യാമ്പിലുണ്ടായിരുന്ന ആളുകളെയാണ് കാണാതായത്. നേപ്പാൾ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

നാലുദിവസമായി തുടരുന്ന കനത്ത മഴയും മഞ്ഞുവീഴ്ചയും രാജ്യത്തുടനീളം വലിയ പ്രളയത്തിനും ഉരുൾപൊട്ടലിനും കാരണമായിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ കാരണം വിനോദസഞ്ചാര, പർവതാരോഹണ പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവെക്കാൻ നേപ്പാൾ ടൂറിസം വകുപ്പ് നിർദേശം നൽകി.

മഴയെ തുടർന്ന് രൂപന്ദേഹി ജില്ലയിലെ തിനൗ നദി കവിഞ്ഞൊഴുകി ബുട്‌വാളിൽ വീടുകൾ ഒലിച്ചുപോകുകയും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. ഇതേതുടർന്ന് ആയിരത്തോളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

vachakam
vachakam
vachakam

ചിറ്റ്വാൻ, കർണാലി മേഖലകളിലെ പ്രമുഖ നദികളിലെല്ലാം ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്. കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ പ്രളയ ദുരന്തത്തിൽ 1,453 പേർ മരണപ്പെടുകയും അയ്യായിരത്തിലധികം പേരെ കാണാതാവുകയും ചെയ്തതിന്റെ ആഘാതത്തിൽ നിന്ന് നേപ്പാൾ പൂർണ്ണമായി മുക്തമാകും മുൻപാണ് വീണ്ടും പ്രകൃതിദുരന്തം കെടുതി വിതയ്ക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam