അർജുൻ ആയങ്കിയുടെ സഹോദരൻ അജയ്‌യെ ജാമ്യത്തിൽ വിട്ടു

AUGUST 9, 2026, 4:50 AM

കണ്ണൂര്‍: അര്‍ജുന്‍ ആയങ്കിയുടെ സഹോദരന്‍ അജയ് ആയങ്കിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. അര്‍ജുന്‍ ആയങ്കിക്ക് വേണ്ടി ക്രൗഡ് ഫണ്ടിങ് നടത്തിയതിനാണ് അജയ് ആയങ്കിയെ കോഴിക്കോട് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.

ക്രൗഡ് ഫണ്ടിംഗിലൂടെ 16,000 രൂപ ലഭിച്ചെന്ന് അജയ് ആയങ്കി മൊഴി നല്‍കി. നിയമനടപടികള്‍ക്കായി ഈ പണം ഒരു സുഹൃത്തിന് കൈമാറിയെന്നും അജയ് മൊഴി നല്‍കിയിരുന്നു.

എന്നാൽ അജയ് ആയങ്കിയെ ജാമ്യത്തിലെടുക്കാന്‍ എത്തിയ ഗുണ്ടാ നേതാവിനെ പൊലീസ് കരുതൽ തടങ്കലിലാക്കി. അജയ് ആയങ്കിയെ ജാമ്യത്തിൽ എടുക്കാനായി നടക്കാവ് സ്റ്റേഷനിലാണ് ക്വട്ടേഷന്‍ സംഘാംഗം എത്തിയത്.

vachakam
vachakam
vachakam

ഗുണ്ടയായ ഇയാൾക്കെതിരെയുള്ള കേസുകള്‍ കൂടി പൊലീസ് പരിശോധിക്കുകയാണ്. ഇതേ തുടർന്ന് സഹോദരന്‍ അഖില്‍ ആയങ്കിയാണ് അജയ് ആയങ്കിയെ ജാമ്യത്തിലിറക്കാന്‍ നടക്കാവ് റോഡ് സ്‌റ്റേഷനില്‍ എത്തിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam