ഹാംസ്ട്രിംഗ് ഇഞ്ചുറിയെ തുടർന്ന് സതേൺ ബ്രേവ് ടീമിന്റെ ഇന്ത്യൻ താരം ജമീമ റോഡ്രിഗ്‌സ് ദ ഹൻഡ്രഡ് ലീഗിൽ നിന്ന് പിന്മാറി.
ജമീമയ്ക്ക് പകരം ചാർലി നോട്ടിനെ സതേൺ ബ്രേവ് ടീമിൽ ഉൾപ്പെടുത്തി. ഈ മാസം അവസാനം ആരംഭിക്കുന്ന വനിതാ ഏഷ്യാ കപ്പ് ടൂർണമെന്റു കൂടി പരിഗണിച്ചാണ് ജമീമയുടെ പിന്മാറ്റം.
60,000 പൗണ്ടിന്റെ ( ഏകദേശം 77 കോടി രൂപ) നേരിട്ടുള്ള കരാറിലാണ് സതേൺ ബ്രേവ് ജമീമയെ ടീമിൽ എത്തിച്ചത്.
സീസണിൽ മികച്ച പ്രകടനമാണ് ജമീമ പുറത്തെടുത്തത്. 6 ഇന്നിംസുകളിൽ നിന്ന് 143 റൺസ് നേടിയ ജമീമ രണ്ട് മത്സരങ്ങളിൽ കളിയിലെ താരവുമായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
