ആരീന സബലെങ്ക കാനഡ ഓപ്പൺ ടെന്നിസിൽ നിന്നും പുറത്ത്

AUGUST 10, 2026, 9:04 AM

കാനഡ ഓപ്പൺ ടെന്നിസ് ടൂർണമെന്റിൽ വൻ അട്ടിമറി. ലോക ഒന്നാം നമ്പർ താരവും നാല് ഗ്രാൻഡ്സ്ലാം കിരീടങ്ങളുടെ ഉടമയുമായ ആരീന സബലെങ്ക ടൂർണമെന്റിൽ നിന്ന് പുറത്തായി.

വരാനിരിക്കുന്ന അമേരിക്കൻ ഓപ്പണിന് മുന്നോടിയായുള്ള സന്നാഹമത്സരമെന്ന നിലയിൽ ഇറങ്ങിയ സബലെങ്കയെ റഷ്യയുടെ പതിനാറാം സീഡ് താരം എക്തരീന അലക്‌സാൻഡ്രോവയാണ് നാലാം റൗണ്ടിൽ അട്ടിമറിച്ചത്.

രണ്ട് മണിക്കൂറും 29 മിനിറ്റും നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് സബലെങ്ക കീഴടങ്ങിയത്. 7-6 (7/3), 4-6, 6-4 എന്ന സ്‌കോറിനായിരുന്നു അലക്‌സാൻഡ്രോവയുടെ ജയം. ലോക ഒന്നാം നമ്പർ താരത്തിനെതിരെ കടുപ്പമേറിയ ഒരു മത്സരം തന്നെയാണ് താൻ പ്രതീക്ഷിച്ചിരുന്നതെന്നും അതിനനുസരിച്ചാണ് കളത്തിലിറങ്ങിയതെന്നും മത്സരശേഷം അലക്‌സാൻഡ്രോവ പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam