കൊല്ലം: പരവൂര്‍ പുത്തന്‍കുളത്ത് വീടിന് തീപിടിച്ച് വൃദ്ധയായ അമ്മയും മകനും മരിച്ചു. പുത്തന്‍കുളം സ്വദേശിനി തങ്കമ്മ (96), മകന്‍ ശിവദാസന്‍ (70) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ അസ്വാഭാവികത സംശയിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പുത്തന്‍കുളത്തെ വീട്ടില്‍ നിന്ന് ശക്തമായ തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഉടന്‍തന്നെ സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. എന്നാല്‍ വീടിനുള്ളില്‍ തീ പടര്‍ന്നുപിടിച്ചതിനാല്‍ നാട്ടുകാര്‍ക്ക് അകത്തേക്ക് കടക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി തീയണച്ചപ്പോഴേക്കും രണ്ടുപേരും മരണപ്പെട്ടിരുന്നു.
മകള്‍ക്കൊപ്പമാണ് തങ്കമ്മ ഈ വീട്ടില്‍ സ്ഥിരമായി താമസിച്ചിരുന്നത്. ഇടയാടിയിലുള്ള സ്വന്തം വീട്ടില്‍നിന്ന് ശിവദാസന്‍ അടുത്ത സമയത്താണ് തങ്കമ്മയുടെ അടുത്തെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെന്‍ഷന്‍ തുകയെച്ചൊല്ലി അമ്മയും മകനും തമ്മില്‍ തര്‍ക്കങ്ങളും വഴക്കും പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
